ന്യൂദല്‍ഹി: കൊവിഡ് വ്യാപനം സംബന്ധിച്ച് സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിലെ അമിക്കസ് ക്യൂറി സ്ഥാനത്ത് നിന്നും പിന്മാറി മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ.
സ്‌കൂള്‍ , കോളേജ് കാലം മുതല്‍ തനിക്ക് ചീഫ് ജസ്റ്റിസിനെ അറിയാമെന്നും ഇങ്ങനെയൊരു സാഹചര്യത്തില്‍ ഈ കേസിനെ നിഴലില്‍ നിര്‍ത്താന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും സാല്‍വെ പറഞ്ഞു.
ആശുപത്രികളിലെ ഓക്സിജന്‍, കിടക്കകള്‍, ആന്റി വൈറല്‍ മരുന്നായ റെംഡെസിവിര്‍ എന്നിവയുടെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട ഹരജികള്‍ രാജ്യത്തെ ആറ് ഹൈക്കോടതികള്‍ പരിഗണിക്കുന്ന സാഹചര്യത്തിലാണ് വ്യാഴാഴ്ച സുപ്രീം കോടതി സ്വമേധയാ കേസെടുത്തത്.
ഓക്സിജന്‍ വിതരണം, അവശ്യ മരുന്നുകളുടെ വിതരണം, വാക്സിനേഷന്‍ രീതി എന്നിവയെക്കുറിച്ച് കോടതിയ്ക്കറിയണമെന്നും ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക