രാജ് ബി. ഷെട്ടിയുടെ ടോബി ഒ.ടി.ടി ഡേറ്റ് പുറത്ത്
Film News
രാജ് ബി. ഷെട്ടിയുടെ ടോബി ഒ.ടി.ടി ഡേറ്റ് പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 21st December 2023, 2:57 pm

പ്രശസ്ത കന്നഡ താരം രാജ് ബി. ഷെട്ടി നായകനായെത്തിയ ടോബി ഡിസംബർ 22 നാളെ മുതൽ സോണി ലിവിൽ പ്രദർശിപ്പിക്കും. കേരളത്തിലും പ്രദർശന വിജയം കരസ്ഥമാക്കിയ ടോബിയുടെ സംവിധായകൻ മലയാളികൂടിയായ ബാസിൽ എ.എൽ. ചാലക്കൽ ആണ്.

ടോബിയിൽ മലയാളിയായ മിഥുൻ മുകുന്ദന്റെ ഗരുഡ ഗമന വൃഷഭ വാഹനക്കും റോഷാക്കിനും ശേഷമുള്ള അത്യുഗ്രൻ സംഗീതവും പ്രേക്ഷകരെ ആകർഷിക്കുന്നതാണ് . ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും തങ്ങളുടെ മികവാർന്ന പ്രകടനമാണ് ചിത്രത്തിൽ സമ്മാനിക്കുന്നത്. രാജ് ബി. ഷെട്ടി, ചൈത്ര ജെ. ആചാർ, സംയുക്ത ഹൊറനാട്, രാജ് ദീപക് ഷെട്ടി, ഗോപാലകൃഷ്ണ ദേശ്പാണ്ഡെ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്.

ലൈറ്റർ ബുദ്ധ ഫിലിംസ് – അഗസ്ത്യ ഫിലിംസ് – കോഫി ഗാംഗ് ബാനറിൽ ഒരുങ്ങിയ ചിത്രം ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് കേരളത്തിൽ വിതരണം ചെയ്തത് . രവി റായ് കലസ, ലൈറ്റർ ബുദ്ധാ ഫിലിംസ്, കോഫി ഗാങ് സ്റ്റുഡിയോസ്, ബാലകൃഷ്ണ അർവാങ്കർ എന്നിവരാണ് ചിത്രത്തിന്റെ നിർമാണം.

ടോബിയുടെ ഛായാഗ്രഹണവും എഡിറ്റിങ്ങും പ്രവീൺ ശ്രിയാനും നിതിൻ ഷെട്ടിയും നിർവഹിക്കുന്നു. പ്രൊഡക്ഷൻ ഡിസൈൻ- അർഷാദ് നക്കോത്ത്, മേക്കപ്പ് – റോണക്സ് സേവിയർ, സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, 5.1 മിക്സ്- അരവിന്ദ് മേനോൻ, ആക്ഷൻ- രാജശേഖരൻ, അർജുൻ രാജ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ഷാമിൽ ബങേര, ഡബ്ബിങ് കോഓർഡിനേറ്റർ -സതീഷ് മുതുകുളം, പി.ആർ. ഒ- പ്രതീഷ് ശേഖർ.

Content Highlight: Tobi movie releasing tomorrow in sony liv