മൈസൂര്‍ കടുവ എന്നറിയപ്പെടുന്ന ടിപ്പു സുല്‍ത്താന്റെ പേരിലുള്ള വിവാദങ്ങള്‍ അവസാനിക്കുന്നില്ല. 2015 ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷിക്കാന്‍ ആരംഭിച്ചതുമുതല്‍ തുടങ്ങിയ വിവാദത്തിന്റെ തുടര്‍ച്ചയെന്നോണം ടിപ്പുവിന്റെ പേര് മറ്റൊരു വിവാദത്തിലേക്ക് കൂടി എത്തിനില്‍ക്കുകയാണ്.
ടിപ്പുവിനെക്കുറിച്ച് പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയ ഭാഗം നീക്കം ചെയ്യണമെന്ന ബി.ജെ.പി നിയമസഭാംഗത്തിന്റെ ആവശ്യമാണ്ഏറ്റവും പുതിയ വിവാദം .തെറ്റായവിവരങ്ങളാണ് പാഠപുസ്തകത്തില്‍ ഉള്ളത്, അതുകൊണ്ട് അത് നീക്കം ചെയ്യണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. 2015 മുതല്‍ കര്‍ണാടക രാഷ്ട്രീയത്തില്‍ ടിപ്പുവിന്റെ പേരില്‍ കോണ്‍ഗ്രസ്സും ബി.ജെ.പി യും തമ്മിലടി പതിവാണ്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ടിപ്പുവിന്റെ പേരിലുള്ള വിവാദങ്ങളും തര്‍ക്കങ്ങളും ശക്തമാകുന്നത് 2015ലാണ്. നവംബര്‍ പത്ത് ടിപ്പു ജയന്തിയായി ആഘോഷിക്കാന്‍ കര്‍ണാടക മുഖ്യമന്ത്രിയായിരുന്ന സിദ്ധരാമയ്യ സര്‍ക്കാര്‍ 2015 ല്‍ തീരുമാനിച്ചതോടെയാണ് തര്‍ക്കങ്ങള്‍ ആരംഭിച്ചത് .
2015 ല്‍ ടിപ്പു ജയന്തിയുടെ പേരിലുണ്ടായ ആക്രമങ്ങളില്‍ കൊല്ലപ്പെട്ടത് രണ്ട് പേരാണ്. ടിപ്പു മതഭ്രാന്താനാണെന്നു പറഞ്ഞ് ബി.ജെ.പി സംസ്ഥാനത്തുടനീളം പ്രതിഷേധം നടത്തി .ബി.ജെ.പി ക്ക് ടിപ്പു മതഭ്രാന്തനും കോണ്‍ഗ്രസിന് ധീരദേശാഭിമാനിയും ആണ്.