Movie Day
ഒരുമിച്ചൊരു യാത്ര, ഒപ്പം ഒരു ലെമണ്‍ ടീയും; ബാലയ്ക്കും ഉണ്ണിമുകുന്ദനുമൊപ്പമുള്ള ചിത്രവുമായി ടിനി ടോം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Nov 04, 06:54 am
Friday, 4th November 2022, 12:24 pm

നടന്മാരായ ബാലയ്ക്കും ഉണ്ണി മുകുന്ദനുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് കോമഡി ആര്‍ടിസ്റ്റും നടനുമായ ടിനി ടോം.

‘ഒരുമിച്ച് ഒരു യാത്ര. ഫ്രണ്ട്‌സ് ആര്‍ ഫോര്‍ എവര്‍. ആന്‍ഡ് വീ ഹാഡ് എ ലെമണ്‍ ടീ ടുഗെതര്‍’ എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവെച്ചത്. ഇപ്പോള്‍ എടുത്ത ചിത്രമാണ് ഇതെന്നും ടിനി ക്യാപ്ഷനില്‍ പറയുന്നുണ്ട്.

നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുകളുമായി എത്തുന്നത്. ഫോട്ടോ എടുത്തത് രാജുചേട്ടനായിരിക്കുമല്ലേയെന്നും അവസാനം ബെല്‍റ്റിലേക്ക് എടുത്തല്ലേ എന്നൊക്കെയാണ് ചിലരുടെ ചോദ്യങ്ങള്‍.

ഇതിനിടെ പൃഥ്വിരാജിനേയും അനൂപ് മേനോനേയും അന്വേഷിക്കുന്നവരും ഉണ്ട്. എന്താ ടിനി സെല്‍ഫിയൊക്കെ ചോദിച്ചെന്ന് കേട്ടു എന്നാണ് മറ്റൊരാളുടെ കമ്ന്റ്. മൂന്ന് പേര്‍ക്കും കൂടി ഒരു ലെമണ്‍ ടീ എടുക്കട്ടെയെന്നും ബാലയുടെ പിണക്കം മാറിയോ എന്നും കമന്റുകളില്‍ ചോദിക്കുന്നവരുണ്ട്.

ഒരു ചാനല്‍ ഷോയ്ക്കിടെ ടിനി ടോം ബാലയുടെ ശബ്ദം അനുകരിച്ചതിന് പിന്നാലെയായിരുന്നു സംഭവങ്ങളുടെ തുടക്കം. 2012ല്‍ ബാല സംവിധാനവും നിര്‍മാണവും നിര്‍വഹിച്ച ‘ദി ഹിറ്റ് ലിസ്റ്റ്’ എന്ന സിനിമയുടെ കാസ്റ്റിങ് വേളയില്‍ ടിനി ടോമിനെ ക്ഷണിച്ച കാര്യമായിരുന്നു സ്‌കിറ്റായി ടിനിയും പിഷാരടിയും കൂടി അവതരിപ്പിച്ചത്

നാന്, പ്രിത്തിരാജ്, ഉണ്ണി മുകുന്ദന്‍, അനൂപ് മേനോന്‍… എന്ന് തുടങ്ങുന്ന ബാലയുടെ സംസാരമായിരുന്നു ടിനി അനുകരിച്ചത്. ഇത് വലിയ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. അതേസമയം ട്രോളുകളെ രൂക്ഷമായി ബാല വിമര്‍ശിച്ചില്ലെങ്കിലും ഇതിലുള്ള തന്റെ അതൃപ്തി ബാല പ്രകടിപ്പിച്ചിരുന്നു.

Content Highlight: Tiny Tom Shared a  Picture with Bala and Unni Mukundan