ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾക്ക് വീണ്ടും കളമൊരുങ്ങിയിരിക്കുകയാണ്. പത്ത് ടീമുകൾ പരസ്പരം ഏറ്റുമുട്ടുന്ന കുട്ടിക്രിക്കറ്റിലെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഈ ടൂർണമെന്റിൽ മുഴുവനും ലോകോത്തര താരങ്ങളാണ് മാറ്റുരക്കുന്നത്.
ലീഗിൽ ഏറ്റവും കൂടുതൽ ട്രോഫികൾ സ്വന്തമാക്കിയ ടീമെന്ന നിലയിൽ പ്രസിദ്ധിയാർജിച്ച മുംബൈ ഇന്ത്യൻസ് കഴിഞ്ഞ സീസണിലെ അവസാന സ്ഥാനക്കാരെന്ന നാണക്കേടിനെ മറികടക്കാൻ ഇത്തവണ ഒരുങ്ങിതന്നെയാണ് ഇറങ്ങിയിരിക്കുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
ഇതിന് ഉദാഹരണമെന്ന രീതിയിൽ മുംബൈ ആരാധകർ പ്രചരിപ്പിക്കുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണിപ്പോൾ.
ഓസ്ട്രേലിയൻ ബിഗ് ഹിറ്ററും ഫിനിഷറുമായ താരം ഒരു ഓവറിൽ 23 റൺസാണ് മുംബൈക്കായി പരിശീലന സെഷനുകളിൽ നിന്നും അടിച്ചു കൂട്ടിയത്.
8.25 കോടി രൂപക്കാണ് താരത്തെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയിരിക്കുന്നത്. കീറോൺ പൊള്ളാർഡിന് പകരക്കാരനായാണ് ടിം ഡേവിഡിനെ മുംബൈ തങ്ങളുടെ ക്യാമ്പിലെത്തിച്ചതെന്നാണ് ആരാധകരുടെ പക്ഷം.
കഴിഞ്ഞ സീസണിൽ കളിച്ച എട്ട് മത്സരങ്ങളിൽ നിന്നും 216.28 റൺസ് ശരാശരിയിൽ 186 റൺസാണ് താരം സ്വന്തമാക്കിയിരുന്നത്.