സൈയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ ഹൈദരാബാദും മേഘാലയും തമ്മിലുള്ള മത്സരം സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ മേഘാലയ ഫീല്‍ഡ് തെരഞ്ഞെടുക്കുകയായിരുന്നു.
സൈയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ ഹൈദരാബാദും മേഘാലയും തമ്മിലുള്ള മത്സരം സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ മേഘാലയ ഫീല്‍ഡ് തെരഞ്ഞെടുക്കുകയായിരുന്നു.
തുടര്‍ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദ് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 248 പടുകൂറ്റന്‍ സ്‌കോറാണ് ഉയര്‍ത്തിയത്. ഹൈദരാബാദിന് വേണ്ടി മിന്നും പ്രകടനം കാഴ്ചവച്ചത് ക്യാപ്റ്റന്‍ തിലക് വര്‍മയാണ്. 67 പന്തില്‍ നിന്നും 10 സിക്‌സും 14 ഫോറൂം ഉള്‍പ്പെടെ 151 റണ്‍സാണ് തിലക് നേടിയത്. 225.37 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റുവീശിയത്.
ഇതോടെ ടൂര്‍ണമെന്റില്‍ ഒരു തകര്‍പ്പന്‍ നേട്ടവും താരം സ്വന്തമാക്കിയിരിക്കുകയാണ്. സൈയ്ദ് മുസ്താഖ് അലി ട്രോഫിയില്‍ ഒരു ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ ബൗണ്ടറികള്‍ നേടുന്ന താരം എന്ന റെക്കോഡാണ് തിലക് സ്വന്തമാക്കിയത്.
തിലക് വര്‍മ (ഹൈദരാബാദ്) – 24 – മേഘാലയ – 2024*
പുനീത് ബിസ്ത് (മേഘാലയ) – 23 – മിസോറാം – 2021
ശ്രേയസ് അയ്യര്‍ (മുംബൈ) – 22 – സിക്കിം – 2019
മനീഷ് പാണ്ഡെ – (കര്‍ണാടക) – 22 – സര്‍വീസസ് – 2019
അടുത്തകാലത്ത് ടി-20 ഫോര്‍മാറ്റില്‍ വമ്പന്‍ ഫോമിലാണ് തിലക് വര്‍മ. സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ പരമ്പരയില്‍ 107* (56), 120* (47) എന്നിങ്ങനെ ബാക് ടു ബാക് സെഞ്ച്വറികള്‍ നേടാന്‍ താരത്തിന് സാധിച്ചിരുന്നു. ഇപ്പോള്‍ സെയ്ദ് മുഷ്താഖ് അലി ട്രോഫിയിലും താരം മിന്നും പ്രകടനമാണ് ക്യാപ്റ്റന്റെ റോളില്‍ കാഴ്ചവെക്കുന്നത്.
TILAK VARMA IN LAST 3 INNINGS IN T20:
– 107*(56) for India.
– 120*(47) for India.
– 151(67) for Hyderabad as Captain.Tilak is Crazy form in the Shorter format 🙇 pic.twitter.com/i08QwCGuB9
— Johns. (@CricCrazyJohns) November 23, 2024
ടീമിനുവേണ്ടി ഓപ്പണര്‍ തന്മയ് അഗര്‍വാള്‍ 55 റണ്‍സും രാഹുല്‍ ബുദ്ദി 30 റണ്‍സും നേടിയിരുന്നു. നിലവില്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മേഘാലയ ഒരു വിക്കറ്റ് നഷ്ടത്തില്‍ 21 റണ്‍സ് നേടിയിട്ടുണ്ട്.
Content Highlight: Tilak Varma In Great Record Achievement In T-20 Cricket