അധികാരി വര്‍ഗ്ഗം ദുഷിക്കുമ്പോള്‍ സമര പരമ്പരകള്‍ തന്നെയുണ്ടാവും… അധികാരികള്‍ക്കെതിരെ ഉയരുന്ന ഓരോ മുഷ്ടിക്കും വമ്പിച്ച ജനപിന്തുണ ലഭിക്കുയും ദുഷിച്ച അധികാരികള്‍ക്ക് പുറത്ത് പോകേണ്ടിയും വരും. ചരിത്രത്തില്‍ ഇന്നോളം എത്ര പരാജയപ്പെട്ടാലും അവസാന ജയം സമരം നടത്തുന്നവന്റേതായി മാറും.. സമരം കാലങ്ങളിലൂടെ സഞ്ചരിക്കുന്നത് അധികാരി വര്‍ഗ്ഗത്തിന്റെ ചാട്ടവാറടിയേറ്റാവും എന്നാല്‍ അവസാനം ഉജ്ജ്വലമായൊരു വിജയം അവരെ കാത്തിരിക്കുന്നു.
ഒന്ന്..
[]സമരം, തോല്‍ക്കുന്നവന്റെ ശരികള്‍ക്കായുള്ള പോരാട്ടമാണ്. തോല്‍ക്കുന്നവരും തോല്പിക്കിക്കപ്പെടുന്നവരും ഒരു സമൂഹത്തില്‍ ധാരാളമായുണ്ടാവുമ്പോള്‍ സമരം അനിവാര്യമാകുന്നു.
തങ്ങളുടെ ജീവിച്ചിരിക്കാനുള്ള അവകാശം തന്നെ ചോദ്യം ചെയ്യപ്പെടുമ്പോള്‍ മരണം വേണോ ജീവിതം വേണോ എന്ന ചോദ്യത്തിന് സമരമാണ് തിരഞ്ഞെടുക്കപ്പെടുക. അങ്ങനെ തിരഞ്ഞെടുക്കുന്ന സമരം മരണത്തിലേക്ക് വഴിമാറുകയും ചെയ്‌തേക്കാം.
ലോക ചരിത്രം സമരങ്ങളുടെ ചരിത്രമാണ്. പക്ഷേ, പലപ്പോഴും ചരിത്രം രേഖപ്പെടുത്തുന്നവര്‍ ജയിച്ചവരാകുന്നതിനാല്‍ ശരിയായ ചരിത്രം മനസ്സിലാക്കാന്‍ ആഴത്തിലും പരപ്പിലുമുള്ള ചരിത്രാന്വേഷണം ആവശ്യമാണ്.
രണ്ട്..
കേരളം സമരങ്ങളുടെ ഭൂമി ആകുന്നുവെങ്കില്‍ അത് സമരം ചെയ്യുന്നവരുടെ കുറ്റമല്ല. പകരം അവരെ അവിടേയ്ക്ക് എത്തിക്കുന്നവരുടെ കുഴപ്പമാണ്. മണ്ണിനും മലയക്കും പുഴയ്ക്കും മരത്തിനും വേണ്ടി സമരം ചെയ്യേണ്ടി വരിക.
ഭരിക്കുന്നവന്‍ ചെയ്യുന്ന തെറ്റുകള്‍ക്ക് നേരേ കൈ ചൂണ്ടാനും ഈ തോന്ന്യാസം അനുവദിക്കില്ലെന്ന് ശക്തമായി സൂചിപ്പിക്കാനും സമരത്തിലൂടെ സാധിക്കും. പ്രതിപക്ഷം ജനങ്ങളുടെ പക്ഷത്ത് തന്നെയാവും.
ഒരു ജനത കണ്ണില്‍ എണ്ണയൊഴിച്ച് തങ്ങളെ സംരക്ഷിക്കാന്‍ സമരം ചെയ്യേണ്ടി വരിക. രസകരമാണ് കാര്യം. ആരാണോ ഇതൊക്കെ സംരക്ഷിക്കാമെന്ന് പറഞ്ഞ് അധികാരത്തിലെത്തുന്നവര്‍ അവര്‍ക്കെതിരെയാണ് സമരം വേണ്ടി വരുന്നത്.
അധികാരി വര്‍ഗ്ഗം ദുഷിക്കുമ്പോള്‍ സമര പരമ്പരകള്‍ തന്നെയുണ്ടാവും… അധികാരികള്‍ക്കെതിരെ ഉയരുന്ന ഓരോ മുഷ്ടിക്കും വമ്പിച്ച ജനപിന്തുണ ലഭിക്കുയും ദുഷിച്ച അധികാരികള്‍ക്ക് പുറത്ത് പോകേണ്ടിയും വരും.
ചരിത്രത്തില്‍ ഇന്നോളം എത്ര പരാജയപ്പെട്ടാലും അവസാന ജയം സമരം നടത്തുന്നവന്റേതായി മാറും.. മണ്ടേലയെന്ന ഒരു ചെറിയ മനുഷ്യന്‍ സമരത്തിന്റെ വിജയം ലോകത്തിനെ ബോധ്യപ്പെടുത്തിയത് നീണ്ട നീണ്ട വര്‍ഷങ്ങളിലൂടെയാണ്. സമരം കാലങ്ങളിലൂടെ സഞ്ചരിക്കുന്നത് അധികാരി വര്‍ഗ്ഗത്തിന്റെ ചാട്ടവാറടിയേറ്റാവും എന്നാല്‍ അവസാനം ഉജ്ജ്വലമായൊരു വിജയം അവരെ കാത്തിരിക്കുന്നു.
മൂന്ന്..
ഭരിക്കുന്ന സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍, അഴിമതി, സ്വജനപക്ഷപാതം എന്നിവയ്‌ക്കെതിരെ സമരം ചെയ്യാന്‍ പ്രതിപക്ഷത്തിന് അവകാശവും അധികാരവുമുണ്ട്. അധികാരി വര്‍ഗ്ഗത്തിന് ഭരിക്കാന്‍ അധികാരമുള്ളതുപോലെ പ്രതിപക്ഷത്തിന് സമരം ചെയ്യാനുള്ള അധികാരവുമുണ്ട്.
ഭരിക്കുന്നവന്‍ ചെയ്യുന്ന തെറ്റുകള്‍ക്ക് നേരേ കൈ ചൂണ്ടാനും ഈ തോന്ന്യാസം അനുവദിക്കില്ലെന്ന് ശക്തമായി സൂചിപ്പിക്കാനും സമരത്തിലൂടെ സാധിക്കും. പ്രതിപക്ഷം ജനങ്ങളുടെ പക്ഷത്ത് തന്നെയാവും.
എന്നാല്‍ ജനശക്തി ഉപയോഗിച്ച് സമരം നടത്തുകയും ആ ശക്തിയിലൂടെ ഭരിക്കുന്നവന്റെ കൈയ്യില്‍ നിന്നും അധികാരം പങ്കിട്ടനുഭവിക്കുകയും ചെയ്യുന്നത് വലിയ ശരികേടാണ്. ഒരു ജനതയെ ഒറ്റുകൊടുക്കലാണ്.
രസകരമാണ് കാര്യം, ആരാണോ ഇതൊക്കെ സംരക്ഷിക്കാമെന്ന് പറഞ്ഞ് അധികാരത്തിലെത്തുന്നവര്‍ അവര്‍ക്കെതിരെയാണ് സമരം വേണ്ടി വരുന്നത്.
ഒറ്റുകൊടുക്കല്‍ ചരിത്രത്തിന്റെ എല്ലാ കാലങ്ങളിലും വെറുക്കപ്പെടുന്ന ഒന്നുമാണ്. സത്യസന്ധമായി സമരം ചെയ്തിരുന്നെങ്കില്‍ കേരളം കണ്ട ഏറ്റവും വീര്യമുള്ള സമരമാകുമായിരുന്നു ഉപരോധസമരം. ജനങ്ങളുടെ പ്രതീഷ അതിനൊപ്പം ഉണ്ടായിരുന്നു. തങ്ങള്‍ക്ക് സംഭവിച്ചൊരു തെറ്റ് തിരുത്തപ്പെടുമെന്നവര്‍ വിശ്വസിച്ചു.
ഭരണം ഉപേക്ഷിച്ച് കസേരയില്‍ നിന്നിറങ്ങിപ്പോകുന്ന അധികാരിവര്‍ഗ്ഗത്തെ സ്വപ്നം കണ്ടുറങ്ങിയവര്‍ ഒറ്റ ദിവസം കൊണ്ട് തകര്‍ക്കപ്പെട്ട സമരം കണ്ട് ഞെട്ടി. ഇത്രയും തുറന്ന രീതിയിലുള്ളൊരു ഭരണപ്രതിപക്ഷ പങ്കുവെക്കല്‍ ഇതിനു മുന്നെ കേരള ചരിത്രത്തിലുണ്ടായിട്ടില്ല… അത് രാഷ്ട്രീയമായൊരു അവസാനമായിരുന്നു.
മുറിക്കഷ്ണം..
ഇപ്പോള്‍ കേരളത്തില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം നടത്തുന്ന സമരം സര്‍ക്കാരിനു അനുകൂലമായൊരു അന്തരീക്ഷ സൃഷ്ടിയാണ് നടത്തുന്നത്. ഈ മൂല്യരഹിതമായ സമരത്തിലൂടെ കേരള ജനത സമരങ്ങളെ വെറുത്തു തുടങ്ങും.. അവര്‍ കൈ ചൂണ്ടും ഇതൊന്ന് അവസാനിപ്പിച്ച് വീട്ടില്‍ പോകാന്‍ ആവശ്യപ്പെടും.
അത് ഒരു ദുരന്തമാണ്. ഒരു ജനത ഇത്രമേല്‍ നിഷ്‌ക്രിയരായിപ്പോകുന്നതിന്റെ ഉത്തരവാദിത്തം ഇവിടുത്തെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് മാത്രമാണ്..! അനാവശ്യ സമരങ്ങള്‍ ഇല്ലാതാവുകയും സമരങ്ങള്‍ സത്യാസന്ധമായും തീക്ഷ്ണമായും നടക്കുന്നൊരു കാലം ഉടന്‍ സംജാതമാകേണ്ടതുണ്ട്… സമരങ്ങളില്‍ നിന്നും അകന്നു നില്‍ക്കുകയെന്നാല്‍ അതിനര്‍ത്ഥം അധികാരി വര്‍ഗ്ഗത്തിന്റെ എന്ത് തെമ്മാടിത്തരവും അനുവദിക്കുക എന്നതാണ്.
സൂചിമുന..
സമരം മരിക്കാന്‍ പോകുന്നവന്റെ അവസാന ആയുധമാണ്…! ജീവിക്കാനുള്ള അവകാശത്തെ നേടിയെടുക്കാനുള്ള ആയുധം. അതിന്റെ മൂര്‍ച്ച കളയാന്‍ ശ്രമിക്കുന്നത് ഒരിക്കലും വിപ്ലവപ്രവര്‍ത്തനമല്ല…!