ചെന്നൈ: തമിഴ്‌നാട്ടില്‍ ബി.ജെ.പിയുമായി സഖ്യമില്ലെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് അണ്ണാ ഡി.എം.കെ. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസാമിയുടെ അധ്യക്ഷതയില്‍ സംസ്ഥാന- ജില്ലാ നേതാക്കളെ ഉള്‍പ്പെടുത്തി നടത്തിയ യോഗത്തിനൊടുവിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.
ഏറെനാളായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലെയുമായി നേരിട്ടുള്ള വാഗ്വാദങ്ങള്‍ക്കും പലതട്ടിലെ അതൃപ്തിക്കും ഒടുവിലാണ് സഖ്യം വിടുന്ന കാര്യം കഴിഞ്ഞ ദിവസം അണ്ണാഡി.എം.കെ അറിയിച്ചത്. ഇതിലാണിപ്പോള്‍ ഔദ്യോഗിക തീരുമാനം വരുന്നത്.
#WATCH | Tamil Nadu | AIADMK workers burst crackers in Chennai after the party announces breaking of all ties with BJP and NDA from today. pic.twitter.com/k4UXpuoJhj
— ANI (@ANI) September 25, 2023
ദേശീയ തലത്തിലും എന്‍.ഡി.എയുമായി സഹകരണമില്ലെന്ന് പാര്‍ട്ടി നേതൃയോഗം അറിയിച്ചു. ഏകകണ്ഠമായാണ് തീരുമാനമെന്നും മുന്നണിയില്‍ ഏതൊക്കെ പാര്‍ട്ടികളെ ഉള്‍പ്പെടുത്തണമെന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് തീരുമാനിക്കുമെന്നും അണ്ണാ ഡി.എം.കെ പറഞ്ഞു.