movie teaser
സ്ഫടികം കാണാന്‍ പോയ വിനായകനും കൂട്ടരും; 'തൊട്ടപ്പന്‍' ടീസര്‍ പുറത്തുവിട്ടു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2019 May 27, 12:04 pm
Monday, 27th May 2019, 5:34 pm

കൊച്ചി: വിനായകന്‍ നായകനാവുന്ന തൊട്ടപ്പന്റെ ടീസര്‍ പുറത്തുവിട്ടു. സ്ഫടികം സിനിമ കാണാന്‍ പോകുന്ന വിനായകനും നായികയെയുമാണ് ടീസറില്‍ ഉള്ളത്.

ചിത്രത്തിലെ ഗാനങ്ങള്‍ നേരത്തെ പുറത്തുവിട്ടിരുന്നു. തൊട്ടപ്പനില്‍ നായിക പുതുമുഖമായ പ്രിയംവദയാണ്. മുഴുനീള നായക വേഷത്തില്‍ വിനായകന്‍ ആദ്യമായെത്തുന്ന ചിത്രം എന്ന പ്രത്യേകതയോടെയാണ് തൊട്ടപ്പന്‍ എത്തുന്നത്.

തൊട്ടപ്പനിലൂടെ തിരക്കഥകൃത്തും സംവിധായകനുമായ രഘുനാഥ് പലേരി അഭിനയരംഗത്തേക്ക് എത്തുന്നുണ്ട്. അദ്രുമാന്‍ എന്ന കഥാപാത്രത്തേയാണ് രഘുനാഥ് പാലേരി അവതരിപ്പിക്കുന്നത്.

ചിത്രത്തിന് തിരക്കഥ രചിച്ച പി.എസ് റഫീക്കും പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇതിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ നേരത്തെ പുറത്തു വന്നിരുന്നു. നാടക നടനെന്ന നിലയില്‍ ഖ്യാതി നേടിയിട്ടുള്ള റഫീക്കിന്റെ ആദ്യചിത്രമാണ് തൊട്ടപ്പന്‍. സേവിയര്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്.

ഫ്രാന്‍സിസ് നെറോണയുടെ തൊട്ടപ്പന്‍ എന്ന കഥയ്ക്ക് പി.എസ് റഫീക്കാണ് തിരക്കഥ രചിച്ചിരിക്കുന്നത്. റോഷന്‍ മാത്യു, മനോജ് കെ ജയന്‍, കൊച്ചു പ്രേമന്‍, പോളി വില്‍സണ്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം ഈദ് റിലീസാണ്.