അരൂര്‍: തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് വിളിച്ചാല്‍ പോകില്ലെന്ന് വ്യക്തമാക്കി മന്ത്രി തോമസ് ഐസക്ക്. അരൂര്‍ നിയോജക മണ്ഡലത്തിലെ എല്‍.ഡി.എഫ് കണ്‍വെന്‍ഷന്‍ പൂച്ചാക്കലില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ തിരക്കിലാണ്. എന്നാല്‍ അതുകഴിയുന്നതോടെ ബി.ജെ.പിയുടെ തിരക്കും കഴിയും. ഇനി എന്‍ഫോഴ്‌സ്‌മെന്റ് അതിനിടക്ക് അറസ്റ്റു ചെ്താല്‍ ജാമ്യം എടുക്കും. ഇതിന് ഉത്തരം ജനം പറഞ്ഞുകൊള്ളും,’ തോമസ് ഐസക്ക് പറഞ്ഞു.
ഭരണഘടന അനുസരിച്ചുള്ള കാര്യങ്ങള്‍ മാത്രമേ കിഫ്ബി ചെയ്യുന്നുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
25 വര്‍ഷം കൊണ്ട് ചെയ്യാന്‍ കഴിയുന്ന വികസന പ്രവര്‍ത്തനങ്ങളാണ് നാലഞ്ച് വര്‍ഷത്തിനുള്ളില്‍ കിഫ്ബി വഴി പൂര്‍ത്തീകരിച്ചിരിക്കുന്നത്. 60,000 കോടി രൂപയുടെ വികസന പദ്ധതികളില്‍ 10,000 കോടി രൂപ ആയപ്പോള്‍ തന്നെ വലിയ മാറ്റങ്ങളാണ് കാണാനുള്ളതെന്നും മന്ത്രി പറഞ്ഞു.
കിഫ്ബി മസാലബോണ്ടില്‍ വ്യാപകമായി ക്രമക്കേടുണ്ടെന്ന് ആരോപിച്ചായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് കേസെടുത്തത്.
കേന്ദ്ര സര്‍ക്കാര്‍ അനുമതിയില്ലാതെ മസാലബോണ്ടിലൂടെ വിദേശ ധനസഹായം സ്വീകരിച്ചത് വിദേശ നാണയ ചട്ടത്തിന്റെ ലംഘനമാണെന്നാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ വാദം.
എന്നാല്‍ ഇതിന് പിന്നാലെ കേസില്‍ കിഫ്ബി ഉദ്യോഗസ്ഥര്‍ ഇഡിക്ക് മുന്നില്‍ ഹാജരാകില്ലന്ന് വ്യക്തമാക്കി ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞിരുന്നു. ഇഡിയുടെ നടപടി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമാണെന്നും ഐസക്ക് പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക