Advertisement
Sports News
മെസിയും റൊണാള്‍ഡോയുമല്ല... മികച്ച ഫുട്‌ബോള്‍ താരത്തെ തെരഞ്ഞെടുത്ത് അഡ്രിയന്‍ റാബിയോട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 16, 10:39 am
Wednesday, 16th April 2025, 4:09 pm

ഫുട്‌ബോള്‍ ലോകത്തെ ഇതിഹാസ താരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും. ഫുട്ബോള്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കരിയര്‍ ഗോളുകള്‍ സ്വന്തമാക്കിയാണ് റോണോയുടെ കുതിപ്പ്. 933 ഗോളുകളാണ് താരം സ്വന്തമാക്കിയത്.

അതേസമയം അര്‍ജന്റൈന്‍ നായകന്‍ ലയണല്‍ മെസി 858 ഗോളുകള്‍ നേടിയാണ് മുന്നേറുന്നത്. നിലവില്‍ എം.എല്‍.എസില്‍ ഇന്റര്‍ മയാമിക്ക് വേണ്ടിയാണ് താരം കളിക്കുന്നത്. ഇരുവരിലും ആരാണ് മികച്ച ഫുട്‌ബോളര്‍ എന്ന ചര്‍ച്ചകള്‍ ഇപ്പോഴും അറ്റംകാണാതെ പോകുകയാണ്.

ഇപ്പോള്‍ ഫുട്‌ബോളിലെ ഏറ്റവും മികച്ച താരം ആരാണെന്ന് പറയുകയാണ് ഫ്രഞ്ച് താരം അഡ്രിയന്‍ റാബിയോട്ട്. മെസിയെയും റൊണാള്‍ഡോയെയും മറികടന്ന് ലിവര്‍പൂള്‍ ഇതിഹാസം സ്റ്റീവന്‍ ജെറാര്‍ഡിനെയാണ് മികച്ച താരമായി റാബിയോട്ട് തെരഞ്ഞെടുത്തത്. ഡെയ്‌ലി മിററിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു റാബിയോട്ട്.

‘എനിക്ക് ചെറുപ്പം മുതല്‍ ഒരുപാട് ഇഷ്ടപ്പെട്ട ഫുട്‌ബോള്‍ താരം സ്റ്റീവന്‍ ജെറാര്‍ഡ് ആയിരുന്നു. അദ്ദേഹം തന്റെ കരിയറില്‍ മുഴുവന്‍ സമയവും ലിവര്‍പൂളിനായി കളിച്ചു. പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്റെ ഒരു ഐക്കോണിക് താരമായിരുന്നു അദ്ദേഹം.

ആക്രമിക്കാനും പ്രതിരോധിക്കാനും അവിശ്വസനീയമായ ഷോട്ടുകള്‍ നേടാനും ഒരുപാട് ഗോളുകള്‍ നേടാനും അദ്ദേഹത്തിന് സാധിച്ചു. അദ്ദേഹം തന്റെ ടീമിനെ ഒന്നാമതെത്തിച്ച താരം കൂടിയാണ്,’ അഡ്രിയന്‍ റാബിയോട്ട് ഡെയ്‌ലി മിററിനോട് പറഞ്ഞു.

ലിവര്‍പൂളിനായി 1998 മുതല്‍ 2015 വരെ ഐതിഹാസികമായ ഒരു ഫുട്ബോള്‍ കരിയര്‍ കെട്ടിപ്പടുത്തുയര്‍ത്തിയ താരമാണ് ജെറാര്‍ഡ്. ലിവര്‍പൂളില്‍ ആയിരുന്നപ്പോഴാണ് സ്റ്റീവന്‍ ജെറാര്‍ഡ് ലോകത്തിലെ ഏറ്റവും മികച്ച മിഡ്ഫീല്‍ഡര്‍മാരില്‍ ഒരാളായി മാറിയത്.

ലിവര്‍പൂളിനോപ്പം ഒമ്പത് കിരീടങ്ങളാണ് ജെറാര്‍ഡ് സ്വന്തമാക്കിയത്. ഒരു യുവേഫ ചാമ്പ്യന്‍സ് ലീഗ്, രണ്ട് എഫ്.എ കപ്പുകള്‍, മൂന്ന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് എന്നീ കിരീടങ്ങളാണ് താരം ലിവര്‍പൂളിനൊപ്പം നേടിത്. സൗദി പ്രോ ലീഗിലെ ക്ലബ് അല്‍ ഇത്തിഫാഖിന്റെ പരിശീലകനായിട്ടും ജെറാര്‍ഡ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

Content Highlight: Adrien Rabiot Talking About Steven Gerrard