Advertisement
Entertainment
എൻ്റമ്മോ... അവൻ കല്യാണം കഴിക്കുന്നത് വരെ എനിക്ക് സമാധാനമുണ്ടായിരുന്നില്ല: സംവൃത സുനിൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 16, 10:34 am
Wednesday, 16th April 2025, 4:04 pm

ലാൽ ജോസ് സംവിധാനം ചെയ്ത് 2004ൽ പുറത്തിറങ്ങിയ രസികൻ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് സംവൃത സുനിൽ. പിന്നീട് നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ സംവൃതക്ക് കഴിഞ്ഞു.ശ്രീകാന്ത് നായകനായ ഉയിർ എന്ന ചിത്രത്തിലൂടെ തമിഴ് ചലച്ചിത്ര മേഖലയിലും എവിടെന്തേ നാകേന്തി എന്ന ചിത്രത്തിലൂടെ തെലുങ്കിലും സംവൃത സാന്നിധ്യമറിയിച്ചു.

സംവൃതയുടെ കൂടെ ഏറ്റവും കൂടുതൽ അഭിനയിച്ച നടൻ പൃഥ്വിരാജായിരുന്നു. ആ സമയത്ത് പൃഥ്വിരാജിനേയും സംവൃതയെയും കൂട്ടിച്ചേർത്ത് ഒരുപാട് ഗോസിപ്പുകൾ വന്നിരുന്നു. ഗോസിപ്പുകളെക്കുറിച്ച് സംസാരിക്കുകയാണ് സംവൃത സുനിൽ.

തൻ്റെ സിനിമകളിൽ ഏറ്റവും കൂടുതൽ പ്രാവശ്യം നായകനായി അഭിനയിച്ചത് പൃഥ്വിരാജാണെന്നും ആ സമയത്ത് രണ്ടുപേരെയും വെച്ച് ഗോസിപ്പായിരുന്നെന്നും പറയുകയാണ് സംവൃത സുനിൽ. പൃഥിരാജ് കല്യാണം കഴിക്കുന്നത് വരെ തനിക്ക് സമാധാനമില്ലായിരുന്നെന്നും എവിടെപ്പോയാലും എല്ലാവർക്കും ഇതുതന്നെയാണ് ചോദിക്കാനുണ്ടായിരുന്നതെന്നും സംവൃത പറഞ്ഞു.

പൃഥ്വിരാജ് കല്യാണം കഴിച്ചപ്പോൾ എല്ലാവർക്കും ഉത്തരം കിട്ടിയെന്നും സമാധാനമായെന്നും സംവൃത കൂട്ടിച്ചേർത്തു. മഴവിൽ മനോരമയിലെ ‘കഥ ഇതുവരെ’ എന്ന പരിപാടിയിലായിരുന്നു സംവൃത ഇക്കാര്യങ്ങൾ സംസാരിച്ചത്.

‘എൻ്റെ സിനിമകളിൽ ഏറ്റവും കൂടുതൽ പ്രാവശ്യം നായകനായി അഭിനയിച്ചത് പൃഥ്വിരാജാണ്. ആ സമയത്ത് ഭയങ്കര ഗോസിപ്പായിരുന്നു. എൻ്റമ്മോ അവൻ കല്യാണം കഴിക്കുന്നത് വരെ എനിക്ക് സമാധാനമുണ്ടായിരുന്നില്ല. ഞാൻ എവിടെപ്പോയാലും എല്ലാവർക്കും ഇതുതന്നെയാണ് ചോദിക്കാനുണ്ടായിരുന്നത്. അവസാനം അവൻ കല്യാണം കഴിച്ചപ്പോൾ എല്ലാവർക്കും ഉത്തരം കിട്ടി, സമാധാനമായി,’ സംവൃത പറയുന്നു.

അച്ഛനുറങ്ങാത്ത വീട്, അഞ്ചിൽ ഒരാൾ അർജുനൻ, ചോക്ലേറ്റ്, തിരക്കഥ, റോബിൻഹുഡ്, പുണ്യം അഹം, മാണിക്ക്യക്കല്ല്, അയാളും ഞാനും തമ്മിൽ, വാസ്തവം എന്നിവയാണ് ഇവർ രണ്ടുപേരും ഒരുമിച്ച് അഭിനയിച്ച സിനിമകൾ.

Content Highlight: Samvrutha Sunil talking about gossips with Prithviraj