ഏഴ് വയസുകാരനെതിരായ ആക്രമണം; കുട്ടി ലൈംഗികപീഡനത്തിനിരയായെന്ന് പൊലീസ്
Kerala News
ഏഴ് വയസുകാരനെതിരായ ആക്രമണം; കുട്ടി ലൈംഗികപീഡനത്തിനിരയായെന്ന് പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 30th March 2019, 5:11 pm

തൊടുപുഴ:അമ്മയുടെ സുഹൃത്തില്‍ നിന്ന് മര്‍ദ്ദനമേറ്റ ഏഴ് വയസുകാരന്‍ ലൈംഗികപീഡനത്തിനും ഇരയായിരുന്നതായി പൊലീസ്. പ്രതി അരുണ്‍ ആനന്ദിനെതിരെ പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു.

പ്രതി കഞ്ചാവ് ഉപയോഗിച്ചിരുന്നതായും പൊലീസ് അറിയിച്ചു. ഇളയകുട്ടിയെ ആക്രമിച്ചതിനും അരുണിനെതിരെ പൊലീസ് കേസെടുത്തു.

അതേസമയം ഗുരുതരമായി പരിക്കേറ്റ കുട്ടി വെന്റിലേറ്ററില്‍ തുടരുകയാണ്. കുട്ടിയുടെ തലച്ചോറിന്റെ പ്രവര്‍ത്തനം 90 ശതമാനവും നിലച്ചുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ALSO READ: കാര്‍ഷിക വായ്പകളിലെ മൊറട്ടോറിയം; സര്‍ക്കാര്‍ വിശദീകരണം തൃപ്തികരമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍

തലച്ചോറിലെ രക്തസ്രാവം തടയാന്‍ അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും ആരോഗ്യ നില മെച്ചപ്പെട്ടിരുന്നില്ല. കുട്ടിയുടെ തലച്ചോറിലേക്കുള്ള രക്തയോട്ടം തടസ്സപ്പെട്ട നിലയിലായിരുന്നു. ആറു സെന്റീമീറ്ററോളം നീളത്തില്‍ തലയോട്ടിക്കു പൊട്ടലുണ്ട്.

തലയോട്ടിക്കകത്ത് രക്തസ്രാവമുണ്ടായതിനെത്തുടര്‍ന്ന് തലച്ചോറിനുമുകളില്‍ രക്തം കട്ടപിടിച്ചിരുന്നു. ഇത് നീക്കംചെയ്‌തെങ്കിലും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കുട്ടിയുടെ ജീവന്‍ നിലനിര്‍ത്തുന്നത്.

ALSO READ: `തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം പ്രചരണായുധമാക്കും: അമിത് ഷാ

കുട്ടിയുടെ ശ്വാസകോശത്തിലും വയറിലും ആന്തരിക മുറിവുണ്ട്. ഇതിനുകാരണം വാരിയെല്ലിനുണ്ടായ പൊട്ടലാകാം. അതിലൂടെ വായു അകത്തുകടന്നിട്ടുണ്ട്. ശരീരമാസകലം ചതവുണ്ട്. ആന്തരികാവയവങ്ങള്‍ക്ക് ചതവും പുറത്ത് മര്‍ദനത്തിന്റെ പാടുകളും ഉണ്ടന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.

WATCH THIS VIDEO: