ഐ.പി.എല്‍ 2023ന്റെ ഫൈനലിന് മഴി വിലങ്ങുതടിയാകുന്നു. ഫൈനല്‍ നടക്കുന്ന ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ കനത്ത മഴ തുടരുന്നു. മഴ കാരണം ടോസ് നീണ്ടിരിക്കുകയാണ്.
നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം എപ്പോള്‍ ടോസ് നടക്കുമെന്നോ കളി ആരംഭിക്കുമെന്നോ ഉറപ്പായിട്ടില്ല. ഫൈനലിന് റിസര്‍വ് ഡേ ഉള്ളതുമാത്രമാണ് ആരാധകരെ ആശ്വാസത്തിലാഴ്ത്തുന്നത്.
തിങ്കളാഴ്ചയാണ് ഐ.പി.എല്‍ ഫൈനലിനുള്ള റിസര്‍വ് ഡേ. ഒരുപക്ഷേ റിസര്‍വ് ഡേ ഇല്ലെങ്കില്‍ മത്സരം ടൈറ്റന്‍സിന് അനുകൂലമാവുമായിരുന്നു.
🚨 Update
It’s raining 🌧️ in Ahmedabad & the TOSS has been delayed!
‘റിസര്‍വ് ഡേ ഇല്ലാതിരിക്കുന്ന സാഹചര്യത്തില്‍, മാച്ച് തീരുമാനിച്ചിരുന്ന ദിവസം തന്നെ നടത്താന്‍ കഴിയാത്ത സാഹചര്യമാണെങ്കില്‍ അഞ്ച് ഓവര്‍ മാച്ച് നടത്തും. ഈ മാച്ചും ഷെഡ്യൂള്‍ ചെയ്യാന്‍ സാധിക്കാതെ വരികയാണെങ്കില്‍ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് സൂപ്പര്‍ ഓവര്‍ മത്സരം കളിക്കും. അതായത് പുലര്‍ച്ച 12.50ന് മുമ്പെങ്കിലും സൂപ്പര്‍ ഓവര്‍ മത്സരം നടത്താന്‍ പറ്റുന്ന സാഹചര്യമുണ്ടായിരിക്കണം.
സൂപ്പര്‍ ഓവര്‍ കളിക്കാനോ തടസ്സമില്ലാതെ സൂപ്പര്‍ ഓവര്‍ മത്സരം പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യമോ ഉണ്ടാവുകയാണെങ്കില്‍ പോയിന്റ് ടേബിളില്‍ മുകളിലുള്ള ടീമിനെ പ്രസ്തുത മത്സരത്തിലെ വിജയികളായി പ്രഖ്യാപിക്കും,’ എന്നാണ് ഐ.പി.എല്‍ നിയമം വ്യക്തമാക്കുന്നത്.
രണ്ട് മണിക്കൂറിലധികം മഴയുണ്ടാകുമെന്നാണ് നേരത്തെ കാലാവസ്ഥ വകുപ്പ് നല്‍കിയ മുന്നറിയിപ്പ്.
ഇതോടെ കളി മഴയെടുക്കുമോ എന്ന ആശങ്ക ശക്തിപ്പെടുകയാണ്. മഴ കളി തടസപ്പെടുത്തിയാല്‍ അഞ്ച് ഓവര്‍ മത്സരത്തിനുള്ള സാധ്യതയാണ് അധികൃതര്‍ക്ക് മുമ്പിലുള്ളത്. ഇരു ടീമിനും അഞ്ച് ഓവര്‍ വീതം ലഭിക്കും. ഇതിനായി അര്‍ധരാത്രി 12.26 വരെ കാത്തിരിക്കും. ഈ സമയത്തും മഴ മാറി കളിക്കാനുള്ള സാഹചര്യമില്ലെങ്കില്‍ മത്സരം തിങ്കളാഴ്ചയിലേക്ക് മാറ്റിവെക്കും.
ഇതോടെ കളി മഴയെടുക്കുമോ എന്ന ആശങ്ക ശക്തിപ്പെടുകയാണ്. മഴ കളി തടസപ്പെടുത്തിയാല്‍ അഞ്ച് ഓവര്‍ മത്സരത്തിനുള്ള സാധ്യതയാണ് അധികൃതര്‍ക്ക് മുമ്പിലുള്ളത്. ഇരു ടീമിനും അഞ്ച് ഓവര്‍ വീതം ലഭിക്കും. ഇതിനായി അര്‍ധരാത്രി 12.26 വരെ കാത്തിരിക്കും. ഈ സമയത്തും മഴ മാറി കളിക്കാനുള്ള സാഹചര്യമില്ലെങ്കില്‍ മത്സരം തിങ്കളാഴ്ചയിലേക്ക് മാറ്റിവെക്കും.
റിസര്‍വ് ഡേയില്‍ പതിവുപോലെ കളി നടക്കുകയാണ് ചെയ്യുക. ഇന്ന് ടോസ് മാത്രമാണ് നടന്നതെങ്കില്‍ നാളെ പുതിയ ടോസുമായായിരിക്കും കളി തുടങ്ങുക.
എന്നാല്‍, ഇന്ന് കളി ആരംഭിച്ച് ഇടയ്ക്കാണ് മഴ തടസപ്പെടുത്തിയതെങ്കില്‍ നാളെ ഇതേ മത്സരം തുടരും. ഇന്ന് എവിടെ വെച്ചാണോ കളിയവസാനിച്ചത് അവിടെ മുതല്‍ കളി പുനരാരംഭിക്കും.