ഇരുപത് വര്‍ഷത്തിനിടെ ഏറ്റവും മോശം വില്‍പ്പനയുമായി ഇന്ത്യന്‍ ഓട്ടോമൊബൈല്‍ വ്യവസായം; ബജാജ്, ടി.വി.എസ്, അശോക് ലെയ്‌ലാന്‍ഡ് എന്നിവര്‍ക്ക് കനത്ത നഷ്ടം
Economic Recession
ഇരുപത് വര്‍ഷത്തിനിടെ ഏറ്റവും മോശം വില്‍പ്പനയുമായി ഇന്ത്യന്‍ ഓട്ടോമൊബൈല്‍ വ്യവസായം; ബജാജ്, ടി.വി.എസ്, അശോക് ലെയ്‌ലാന്‍ഡ് എന്നിവര്‍ക്ക് കനത്ത നഷ്ടം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 3rd September 2019, 2:39 pm

രാജ്യത്തെ ഓട്ടോമൊബൈല്‍ വ്യവസായം കനത്ത നഷ്ടം രേഖപ്പെടുത്തിയ മാസമാണ് ആഗസ്ത്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഏറ്റവും മോശം കച്ചവടം രേഖപ്പെടുത്തിയ മാസമാണ് കഴിഞ്ഞു പോയതെന്ന് കമ്പനികള്‍ പറയുന്നു.

മോട്ടോര്‍ സൈക്കിള്‍ വില്‍പ്പനയില്‍ ബജാജിന് 21% കച്ചവടമാണ് കഴിഞ്ഞ മാസം കുറഞ്ഞത്. കൊമേഴ്‌സ്യല്‍ വാഹനങ്ങളുടെ മേഖലയില്‍ 6% വില്‍പ്പനയും കുറഞ്ഞു.

ടി.വി.എസിന് മോട്ടോര്‍ സൈക്കിളുകളുടെ വില്‍പ്പനയില്‍ 20% ഇടിവ് സംഭവിച്ചു. എന്നാല്‍ മുച്ചക്ര വാഹനങ്ങളുടെ വില്‍പ്പനയില്‍ 11% വളര്‍ച്ചയുണ്ടായി.

അശോക് ലെയ്‌ലന്‍ഡിന് വലിയ നഷ്ടമാണ് സംഭവിച്ചിട്ടുള്ളത്. വാഹന വില്‍പ്പന നേരെ പകുതിയായി കുറയുകയാണ് ആഗസ്ത് മാസത്തില്‍ സംഭവിച്ചത്. ദോസ്ത് മിനി ട്രക്ക് പോലുള്ള വാഹനങ്ങളുടെ മേഖലയില്‍ 11% വില്‍പ്പനയാണ് ഇടിഞ്ഞതെങ്കില്‍ വലിയ കൊമേഴ്‌സ്യല്‍ വാഹനങ്ങളുടെ വില്‍പ്പനയില്‍ 63% ഇടിവാണ് ഉണ്ടായത്.