ഫൈറ്റിനിടക്ക് മേശയും തകര്‍ത്ത് താഴേക്ക് പതിച്ച് ദുല്‍ഖര്‍; KOK ബി.ടി.എസ് വീഡിയോ
Film News
ഫൈറ്റിനിടക്ക് മേശയും തകര്‍ത്ത് താഴേക്ക് പതിച്ച് ദുല്‍ഖര്‍; KOK ബി.ടി.എസ് വീഡിയോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 15th September 2023, 4:52 pm

കിങ് ഓഫ് കൊത്തയുടെ ഷൂട്ടിങ് രംഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഫൈറ്റിനിടക്ക് മേശ തകര്‍ത്ത് നിലത്തേക്ക് വീഴുന്ന ദുല്‍ഖറിനെയാണ് വീഡിയോയില്‍ കാണുന്നത്. സെറ്റ് അസിസ്റ്റന്റ്  പ്രശാന്ത് അമരവിളയാണ് ഈ വീഡിയോ സമൂഹമാധ്യമങ്ങള്‍ വഴി പങ്കുവെച്ചത്.

‘ഡ്യൂപ്പ് പോലുമില്ലാതെ ഡി.ക്യു കുഞ്ഞിക്ക. കിങ് ഓഫ് കൊത്ത രാപ്പകല്‍ ഇല്ലാതെ ഒരുപാട് കഷ്ടപ്പെട്ട് സിനിമയാണ്. ഈ സിനിമയില്‍ വര്‍ക്ക് ചെയ്യാന്‍ സാധിച്ചതില്‍ ഒരുപാട് ഒരുപാട് സന്തോഷം’ എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് പ്രശാന്ത് അമരവിള കുറിച്ചത്. ദുല്‍ഖറിന്റെ ആത്മാര്‍ത്ഥതയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.

അഭിലാഷ് ജോഷി സംവിധാനം നിര്‍വഹിച്ച ചിത്രം സീ സ്റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസും ചേര്‍ന്നാണ് നിര്‍മിച്ചത്. ഐശ്വര്യ ലക്ഷ്മി നായികയായ ചിത്രത്തില്‍ ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ചെമ്പന്‍ വിനോദ്, ഷമ്മി തിലകന്‍, ഗോകുല്‍ സുരേഷ്, വടചെന്നൈ ശരണ്‍, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖ സുരേന്ദ്രന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 36 കോടിയാണ് ദുല്‍ഖര്‍ ചിത്രം ആദ്യവാരത്തില്‍ നേടിയത്. കേരളത്തില്‍ നിന്ന് മാത്രം 14.5 കോടി ചിത്രം നേടിയിട്ടുണ്ട്.

Content Highlight: The shooting scenes of King of Kotha are circulating on social media