ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും മികച്ച സംവിധായകരിലൊരാളാണ് ഐ.വി. ശശി. ഉത്സവം എന്ന ചിത്രത്തിലൂടെയാണ് ഐ.വി. ശശി തന്റെ സംവിധാനജീവിതത്തിന് തുടക്കം കുറിച്ചത്. പിന്നീട് മലയാളത്തിലും തമിഴിലും തെലുങ്കിലും ഹിന്ദിയിലുമായി 110ഓളം സിനിമകള്‍ അണിയിച്ചൊരുക്കാന്‍ ഐ.വി. ശശിക്ക് സാധിച്ചു. മലയാളത്തിലെ സൂപ്പര്‍സ്റ്റാര്‍ഡം നേടിയ ആദ്യ സംവിധായകനെന്ന് ഐ.വി. ശശിയെ പലരും വിശേഷിപ്പിച്ചിട്ടുണ്ട്.
ഐ.വിശശിയുടെ മികച്ച സിനിമകളില്‍ ഒന്നായിരുന്നു 1978ല്‍ പുറത്തിറങ്ങിയ അവളുടെ രാവുകള്‍. മലയാളത്തില്‍ ആദ്യമായി എ ഗ്രേഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രവുമാണ് അവളുടെ രാവുകള്‍. ലൈംഗികത്തൊഴിലാളിയുടെ ജീവിതവും അവളെ ചുറ്റിയുള്ള സമൂഹവും കാണിച്ച ചിത്രം സീമയുടെ കരിയറിലെ പ്രധാനപ്പെട്ട ചിത്രമായിരുന്നു.
അവളുടെ രാവുകള്‍ എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് നടി മേനക. രതിനിര്‍വേദവും ചട്ടക്കാരിയുമൊക്കെ റീമേക്ക് ചെയ്ത ശേഷം നിര്‍മാതാവ് സുരേഷ് അവളുടെ രാവുകള്‍ നിര്‍മിക്കാനായി ഐ.വി ശശിയെ സമീപിച്ചെന്നും എന്നാല്‍ അദ്ദേഹമത് റീമേക്ക് ചെയ്യാന്‍ സമ്മതിച്ചില്ലെന്നും മേനക പറയുന്നു.
സുരേഷേട്ടന്‍ അവളുടെ രാവുകള്‍ക്ക് വേണ്ടി ശശിയേട്ടനെ സമീപിച്ചിരുന്നു. പക്ഷേ, സമ്മതിച്ചില്ല – മേനക
അത് സീമക്ക് വേണ്ടി മാത്രമുള്ള കഥാപാത്രമായിരുന്നുവെന്നും സുരേഷിനോട് തന്റെ വേറെ ഏതെങ്കിലും സിനിമ റീമേക്ക് ചെയ്തുകൊള്ളാന്‍ പറഞ്ഞെന്നും അന്നത്തെ കാലത്ത് ഒരു നായികയ്ക്ക് കിട്ടാവുന്ന ഏറ്റവും വലിയ തുടക്കമായിരുന്നു സീമയുടേതെന്നും മേനക പറഞ്ഞു.
‘രതിനിര്‍വേദവും ചട്ടക്കാരിയുമൊക്കെ റീമേക്ക് ചെയ്ത ശേഷം സുരേഷേട്ടന്‍ അവളുടെ രാവുകള്‍ക്ക് വേണ്ടി ശശിയേട്ടനെ സമീപിച്ചിരുന്നു. പക്ഷേ, സമ്മതിച്ചില്ല. അത് സീമയ്ക്ക് വേണ്ടി മാത്രമുള്ള കഥാപാത്രമാണ്. നീ എന്റെ വേറെ ഏതു പടം വേണമെങ്കിലും എടുത്തോ ഇത് മാത്രം തരില്ല എന്നു പറഞ്ഞു.
അത് സീമയ്ക്ക് വേണ്ടി മാത്രമുള്ള കഥാപാത്രമാണ്
അന്നത്തെ കാലത്ത് ഒരു നായികയ്ക്ക് കിട്ടാവുന്ന ഏറ്റവും വലിയ തുടക്കമായിരുന്നു സീമയുടേത്. അവളുടെ രാവുകള്‍ അത്ര വലിയ തരംഗമായിരുന്നു. അത്തരമൊരു ജനപ്രീതി മറ്റൊരു നായികയ്ക്കും ആദ്യ സിനിമയില്‍ നിന്നു കിട്ടിയിട്ടില്ല,’ മേനക പറയുന്നു.
Content Highlight: Menaka says that after remaking Ratinirvedam and Chattakari, producer Suresh approached I.V. Sasi to produce Avalude Ravukal but he did not agree to remake it.