ഐ.പി.എല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള മത്സരമാണ് നടക്കുന്നത്. വമ്പന്‍മാര്‍ ഏറ്റുമുട്ടുന്ന മത്സരത്തില്‍ ഹൈദരാബാദ് ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്തിരിക്കുകയാണ്.
Two changes and this is Our Line-up for tonight 🔥#KKRvSRH #SRH #IPL2025 #PlayWithFire pic.twitter.com/cGONTSTS7b
— SunRisers OrangeArmy Official (@srhfansofficial) April 3, 2025
എന്നാല്‍ പ്ലെയിങ് ഇലവനില്‍ വെടിക്കെട്ട് ഓപ്പണര്‍ ട്രാവിസ് ഹെഡ്ഡിന്റെ പേരില്ലാത്തത് ഹൈദരാബാദ് ആരാധകരെ ഏറെ നിരാശപ്പെടുത്തിയിരിക്കുകയാണ്. പക്ഷെ ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്തതിനാല്‍ ബാറ്റിങ്ങിന് ഇറങ്ങുമ്പോള്‍ ഹെഡ് ഇംപാക്ട് പ്ലെയറായി ഇറങ്ങാനുള്ള സാധ്യതയാണ് ഉള്ളത്.
നിലവില്‍ ഹെഡ്ഡിന് പകരം ടീം കളത്തിലിറക്കിയത് ശ്രീലങ്കന്‍ ഓള്‍ റൗണ്ടര്‍ കാമിന്ദു മെന്‍ഡിസിനെയാണ്. അതേസമയം കൊല്‍ക്കത്ത ഒരു മാറ്റമാണ് ഇലവനില്‍ വരുത്തിയത്. മൊയീന്‍ അലിയെ തിരികെ വിളിച്ച് ടീം ഇലവനില്‍ ഉള്‍പ്പെടുത്തി.
The captains are ready ⚔️ pic.twitter.com/s3IQeLGMUX
— KolkataKnightRiders (@KKRiders) April 3, 2025
ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), സുനില്‍ നരേയ്ന്‍, അജിക്യ രഹാനെ(ക്യാപ്റ്റന്‍), വെങ്കിടേഷ് അയ്യര്‍, റിങ്കു സിങ്, അംകൃഷ് രഘുവംശി, മൊയിന്‍ അലി, ആന്ദ്രെ റസല്‍, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി, രമണ്‍ദീപ് സിങ്
അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, നിതീഷ് കുമാര്‍ റെഡ്ഡി, അനികേത് വര്‍മ, ഹെന്റിച്ച് ക്ലാസന്‍ (വിക്കറ്റ് കീപ്പര്‍), കാമിന്ദു മെന്‍ഡിസ്, സിമര്‍ജീത് സിങ്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് ഷമി, സീഷന്‍ അന്‍സാരി
Content Highlight: IPL2025: KKR VS SRH Live Match Update