Cricket
സ്വന്തം തട്ടകത്തല്‍ നാണക്കേടുമായി ക്വിന്റണ്‍ ഡി കോക്ക്; കമ്മിന്‍സും സ്റ്റാര്‍ക്കും തുടങ്ങി മക്കളെ!
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 03, 02:51 pm
Thursday, 3rd April 2025, 8:21 pm

ഐ.പി.എല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള മത്സരമാണ് നടക്കുന്നത്. വമ്പന്‍മാര്‍ ഏറ്റുമുട്ടുന്ന മത്സരത്തില്‍ ഹൈദരാബാദ് ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്തിരിക്കുകയാണ്.

ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് സ്വന്തം തട്ടകമായ ഇഡന്‍ ഗാര്‍ഡന്‍സില്‍ വമ്പന്‍ വെല്ലുവിളി ഉയര്‍ത്തിയാണ് ഹൈദരാബാദ് തുടങ്ങിയത്. രണ്ടാം ഓവറില്‍ ടീം സ്‌കോര്‍ 14 ആയിരിക്കെ പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ ക്വിന്റണ്‍ ഡി കോക്ക് സീഷന്‍ അന്‍സാരിയുടെ കയ്യിലെത്തി പുറത്താകുകയായിരുന്നു. ആറ് പന്തില്‍ വെറും ഒരു റണ്‍സ് നേടിയാണ് താരം പുറത്തായത്.

ഇതോടെ ഒരു മോശം റെക്കോഡും കോക്കിന്റെ തലയില്‍ വീണിരിക്കുകയാണ്. ഐ.പി.എല്ലില്‍ ഈഡന്‍ ഗാര്‍ഡന്‍സില്‍ ഏറ്റവും മോശം ആവറേജില്‍ ബാറ്റ് വീശുന്ന രണ്ടാമത്തെ താരമാകാനാണ് കോക്കിന് സാധിച്ചത് (മിനിമം ഏഴ് ഇന്നിങ്‌സ്).

ഐ.പി.എല്ലില്‍ ഈഡന്‍ ഗാര്‍ഡന്‍സില്‍ ഏറ്റവും മോശം ആവറേജില്‍ ബാറ്റ് ചെയ്ത താരം, ആവറേജ്

രജത് ഭാട്ടിയ – 7.2

ക്വിന്റണ്‍ ഡി കോക്ക് – 9.86

സ്റ്റുവര്‍ട്ട് ബിന്നി – 9.67

റയാന്‍ ടെണ്‍ ഡോഷേറ്റ് – 13.4

ഫാഫ് ഡു പ്ലെസിസ് – 15.33

മത്സരത്തില്‍ ഏറെ വൈകാതെ ഓപ്പണര്‍ സുനില്‍ നരേയ്‌നെ കീപ്പര്‍ ക്യാച്ചില്‍ പറഞ്ഞയച്ച് മുഹമ്മദ് ഷമിയും വിക്കറ്റ് വീഴ്ത്തി. സുനില്‍ ഏഴ് പന്തില്‍ ഏഴ് റണ്‍സായിരുന്നു നേടിയത്.

നിലവില്‍ മത്സരത്തില്‍ ഏഴ് ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 61 റണ്‍സാണ് കൊല്‍ക്കത്ത നേടിയത്. ക്യാപ്റ്റന്‍ രഹാനെ 18 പന്തില്‍ 28 റണ്‍സും അംകൃഷ് രഘുവംശി 11 പരന്തില്‍ 17 റണ്‍സും നേടി ക്രീസില്‍ തുടരുകയാണ്.

കൊല്‍ക്കത്ത നൈറ്റ് റൈറേഴ്‌സ് പ്ലെയിങ് ഇലവന്‍

ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), സുനില്‍ നരേയ്ന്‍, അജിക്യ രഹാനെ(ക്യാപ്റ്റന്‍), വെങ്കിടേഷ് അയ്യര്‍, റിങ്കു സിങ്, അംകൃഷ് രഘുവംശി, മൊയിന്‍ അലി, ആന്ദ്രെ റസല്‍, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി, രമണ്‍ദീപ് സിങ്

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പ്ലെയിങ് ഇലവന്‍

അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, നിതീഷ് കുമാര്‍ റെഡ്ഡി, അനികേത് വര്‍മ, ഹെന്റിച്ച് ക്ലാസന്‍ (വിക്കറ്റ് കീപ്പര്‍), കാമിന്ദു മെന്‍ഡിസ്, സിമര്‍ജീത് സിങ്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് ഷമി, സീഷന്‍ അന്‍സാരി

 

Content Highlight: IPL 2025: Quinton De Kock In Second Average Batter In Kolkata