ഐസ്‌ക്രീമിന്റെ ബ്രാന്‍ഡ് അംബാസിഡറായി ദുല്‍ഖര്‍ സല്‍മാന്‍ ആദ്യമായി എത്തുന്ന പരസ്യ ചിത്രങ്ങളുടെ ചിത്രീകരണം കൊച്ചിയില്‍ പൂര്‍ത്തിയായി.
ദക്ഷിണേന്ത്യന്‍ വിപണി ലക്ഷ്യമാക്കി എത്തുന്ന മെര്‍സിലിസലൂടെ ദുല്‍ഖര്‍ ആദ്യമായി ഐസ്‌ക്രീമിന്റെ ബ്രാന്‍ഡ് അംബാസിഡറാവുകയാണ്. ഐസ്‌ക്രീം ഉത്പാദന രംഗത്തെ പ്രമുഖനായ ജോസഫ് എം. കടമ്പുകാട്ടിലിന്റെ നേതൃത്വത്തിലാണ് മെര്‍സിലിസ് ആരംഭിക്കുന്നത്.
ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച് രാജ്യമാകെ വിപണി കണ്ടെത്തുന്നതിന് ബോളിവുഡോളം പടര്‍ന്ന ദുല്‍ഖറിന്റെ പ്രശസ്തി മെര്‍സിലിസിന് ഗുണകരമാകുമെന്ന് ചെയര്‍മാന്‍ ജോസഫ് എം. കടമ്പുകാട്ടില്‍ പറഞ്ഞു.
ദുല്‍ഖറിന്റെ കലര്‍പ്പില്ലാത്ത ജനകീയതയും സ്വാഭാവികമായ അഭിനയസിദ്ധിയും കളങ്കമില്ലാത്ത സ്വഭാവ ഗുണങ്ങളും അദ്ദേഹം പുലര്‍ത്തുന്ന ആരോഗ്യ രീതികളുമെല്ലാം മെര്‍സിലിസ് പിന്തുടരുന്ന മൂല്യങ്ങളുമായി ഒത്തുചേര്‍ന്നു പോകുന്നതാണ്. അതിനാല്‍ത്തന്നെ ദുല്‍ഖറിനോടൊപ്പമുള്ള ബ്രാന്‍ഡിങ് കമ്പനിയെ സംബന്ധിച്ച് സ്വാഭാവികമാണെന്നും ജോസഫ് എം. കടമ്പുകാട്ടില്‍ കൂട്ടിച്ചേര്‍ത്തു.
നാച്ചുറല്‍ ഫ്രൂട്ട് പള്‍പ്പ് ഉപയോഗിച്ചു കൊണ്ടുള്ള ഹെല്‍ത്തി ഐസ്‌ക്രീം പുറത്തിറക്കാനായുള്ള മെര്‍സിലിസിന്റെ പ്രതിബദ്ധതയെ അഭിനന്ദിക്കുന്നുവെന്ന് ദുല്‍ഖര്‍ പറഞ്ഞു.
പ്രകൃതിദത്ത ഐസ്‌ക്രീം ഉത്പാദനത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച ജോസഫ് എം. കടമ്പുകാട്ടില്‍, നാച്ചുറലിനൊപ്പം ആരോഗ്യദായകവുമായ ഐസ്‌ക്രീം അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മെര്‍സിലിസ് ബ്രാന്‍ഡുമായി എത്തുന്നത്.
ഇതിനായി ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഐസ്‌ക്രീം ഫാക്ടറിയാണ് മെര്‍സിലിസ് സ്ഥാപിച്ചിരിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ പാലുത്പാദനം നടക്കുന്ന തമിഴ്നാട്ടിലെ ധര്‍മപുരിയില്‍ സ്ഥാപിച്ചിരിക്കുന്ന ഫാക്ടറി, പ്രദേശത്തെ കര്‍ഷകരില്‍ നിന്ന് നേരിട്ട് പാല്‍ സ്വീകരിക്കുന്ന സംവിധാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
ഉത്പാദനത്തിനാവശ്യമായ പഴങ്ങളും ധര്‍മപുരിയിലെ കര്‍ഷകരില്‍ നിന്നു തന്നെയാണ് ശേഖരിക്കുന്നത്. നിറങ്ങളും രുചികളുമടക്കം മുഴുവന്‍ അസംസ്‌കൃതവസ്തുക്കളും പ്രകൃതിയില്‍ നിന്ന് നേരിട്ട് ശേഖരിച്ച് ഉപയോഗിക്കുന്ന മെര്‍സിലിസ്, ഹെല്‍ത്തി ഐസ്‌ക്രീം എന്ന പ്രഖ്യാപനവുമായാണ് വിപണിയിലെത്തുന്നത്.
Content highlight: The shooting of Dulquer Salman’s first appearance as the brand ambassador of ice cream has been completed in Kochi.