ഐ.പി.എല്ലിന് മുന്നോടിയായുള്ള ഫോട്ടോഷൂട്ടില്‍ നിന്നും മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ വിട്ടുനില്‍ക്കാനുള്ള കാരണം അസുഖം മൂലമാണെന്ന് റിപ്പോര്‍ട്ടുകള്‍.
താരത്തിന് ഫോട്ടോ ഷൂട്ടിനായി അഹമ്മദാബാദിലേക്ക് സഞ്ചരിക്കാന്‍ പറ്റിയ അവസ്ഥയായിരുന്നില്ലെന്നും ഇക്കാരണത്താലാണ് ക്യാപ്റ്റന്‍മാരുടെ സംഗമത്തില്‍ രോഹിത് ഇല്ലാതിരുന്നത് എന്നുമാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.
രോഹിത് ശര്‍മക്ക് പുറമെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകന്‍ ഏയ്ഡന്‍ മര്‍ക്രവും ഫോട്ടോഷൂട്ടില്‍ ഉണ്ടായിരുന്നില്ല. സൗത്ത് ആഫ്രിക്ക – നെതര്‍ലാന്‍ഡ്‌സ് പരമ്പരയുടെ ഭാഗമായതിനാലാണ് താരം ഫോട്ടോഷൂട്ടില്‍ പങ്കെടുക്കാതിരുന്നത്.
എന്നാല്‍ ഏയ്ഡന്‍ മര്‍ക്രമിന്റെ ഡെപ്യൂട്ടിയായ ഭുവനേശ്വര്‍ കുമാര്‍ സണ്‍റൈസേഴ്‌സിനെ റെപ്രെസെന്റ് ചെയ്ത് അഹമ്മദാബാദിലെത്തിയിരുന്നു.
ശിഖര്‍ ധവാന്‍ (പഞ്ചാബ് കിങ്‌സ്), എം.എസ്. ധോണി (ചെന്നൈ സൂപ്പര്‍ കിങ്‌സ്), ഡേവിഡ് വാര്‍ണര്‍ (ദല്‍ഹി ക്യാപ്പിറ്റല്‍സ്), ഹര്‍ദിക് പാണ്ഡ്യ ( ഗുജറാത്ത് ടൈറ്റന്‍സ്), നിതീഷ് റാണ (കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്), കെ.എല്‍. രാഹുല്‍ (ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്), സഞ്ജു സാംസണ്‍ (രാജസ്ഥാന്‍ റോയല്‍സ്), ഭുവനേശ്വര്‍ കുമാര്‍ (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്), ഫാഫ് ഡു പ്ലെസിസ് (റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു) എന്നിവര്‍ അഹമ്മദാബാദില്‍ വെച്ച് നടത്തിയ ഫോട്ടോഷൂട്ടില്‍ തങ്ങളുടെ സാന്നിധ്യം ഉറപ്പാക്കിയിരുന്നു.
Game Face 🔛
ARE. YOU. READY for #TATAIPL 2023❓ pic.twitter.com/eS5rXAavTK
— IndianPremierLeague (@IPL) March 30, 2023
രോഹിത് ശര്‍മയുടെ അഭാവത്തിന് പിന്നാലെ നിരവധി ആരാധകര്‍ തങ്ങളുടെ ആശങ്കകളറിയിച്ച് രംഗത്തെത്തിയിരുന്നു.
Rohit where?
— PUSHPA (@hareeshrohit209) March 30, 2023
Mumbai Indians not playing ipl this year?
— Aarush (@abis_889) March 30, 2023
Where is Rohit?
— Krishan dubey (@Krishan03218736) March 30, 2023
Rohit😭
— Sanket_1343 (@SanketM2406) March 30, 2023
അതിനിടെ, വ്യാഴാഴ്ച നടന്ന ഐ.പി.എല്‍ ക്യാപ്റ്റന്‍മാരുടെ ലീഗിന്റെ നിയമങ്ങളും ചട്ടങ്ങളും അവലോകനം ചെയ്തു. ഉമിനീര്‍ ഉപയോഗിക്കാതിരിക്കല്‍ (സലൈവ ബാന്‍), 20-ാം ഓവറിലെ പെനാല്‍റ്റി (കുറഞ്ഞ ഓവര്‍ റേറ്റ്), അമ്പയര്‍മാരുടെ സോഫ്റ്റ് സിഗ്‌നലുകള്‍, കണ്‍കഷന്‍ റീപ്ലേസ്‌മെന്റ്, സൂപ്പര്‍ ഓവര്‍ എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നിരുന്നു.
ഡി.ആര്‍.എസ് അവലോകനങ്ങള്‍ കൗണ്ട്ഡൗണ്‍, ഫോര്‍ത്ത് അമ്പയറുടെ റോള്‍, ഹൈ ഫുള്‍ ടോസുകളും വൈഡുകളും, കളിയുടെ വേഗത, പെരുമാറ്റച്ചട്ടം, ടൈം-ഔട്ടിനുള്ള അറിയിപ്പ്, ഇന്നിങ്സ് ടൈമര്‍, പുതിയ ഇംപാക്റ്റ് പ്ലെയര്‍ നിയമം തുടങ്ങിയവയും ചര്‍ച്ചയായി.
Content Highlight: The reason why Rohit Sharma did not participate in the captains photo shoot