Film News
ഇനി ഉത്തരം തേടാന്‍ അപര്‍ണ; പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Jul 30, 02:40 pm
Saturday, 30th July 2022, 8:10 pm

അപര്‍ണ ബാലമുരളി നായികയാവുന്ന ഉത്തരം എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത്. പൊലീസുകാര്‍ക്ക് ഇടയില്‍ നില്‍ക്കുന്ന അപര്‍ണ ബാലമുരളിയാണ് പോസ്റ്ററില്‍. സുധീഷ് രാമചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

അപര്‍ണ ബാലമുരളി, കലാഭവന്‍ ഷാജോണ്‍ എന്നിവര്‍ കേന്ദ്ര കഥാപത്രങ്ങളാകുന്ന ചിത്രത്തില്‍ ഹരീഷ് ഉത്തമന്‍, സിദ്ധാര്‍ത്ഥ് മേനോന്‍, സിദ്ദിഖ്, ജാഫര്‍ ഇടുക്കി, ചന്തു നാഥ്, ഷാജു ശ്രീധര്‍, ജയന്‍ ചേര്‍ത്തല, ദിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവര്‍ അഭിനയിക്കുന്നു.

എ ആന്റ് വി എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ വരുണ്‍, അരുണ്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം രവിചന്ദ്രനാണ്. രഞ്ജിത് ഉണ്ണി തിരക്കഥയും സംഭാഷണമെഴുതുന്നു.

വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ഹിഷാം അബ്ദുല്‍ വഹാബാണ് സംഗീതം ഒരുക്കുന്നത്. എഡിറ്റര്‍-ജിതിന്‍ ഡി.കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- റിന്നി ദിവാകര്‍, വിനോഷ് കൈമള്‍, കല-അരുണ്‍ മോഹനന്‍, മേക്കപ്പ്-ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണന്‍, സ്റ്റില്‍സ്-ജെഫിന്‍ ബിജോയ്, പരസ്യകല-ജോസ് ഡോമനിക്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ദീപക് നാരായണ്‍, പ്രൊജക്റ്റ് ഡിസൈനര്‍ ആന്റ് മാര്‍ക്കറ്റിംങ്-എച്ച് ടു ഒ സ്‌പെല്‍, പി.ആര്‍.ഒ. എ.എസ്. ദിനേശ്, ആതിര ദില്‍ജിത്.

അതേസമയം, 2020 ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടിയായി അപര്‍ണ ബാലമുരളിയെ തെരഞ്ഞെടുത്തിരുന്നു. സുധ കൊങ്കാര സംവിധാനം ചെയ്ത ചിത്രത്തില്‍ സൂര്യ ആയിരുന്നു നായകന്‍. ചിത്രത്തിലെ പ്രകടനത്തിന് സൂര്യയും മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം അജയ് ദേവ്ഗണുമായി പങ്കിട്ടിരുന്നു.

Content Highlight: The poster of Aparna Balamuraly starring ini utharam is out