മത്സരത്തിന്റെ 44ാം മിനിട്ടിലാണ് അപ്രതീക്ഷിതമായി ഖത്തറിലെ 974 സ്റ്റേഡിയത്തിലെ ലൈറ്റുകള്‍ അണഞ്ഞത്. ഫിഫ ലോകകപ്പ് ചരിത്രത്തില്‍ ഇതാദ്യമായാണ് ഇങ്ങനെയൊരു സംഭവമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
ലോകകപ്പ് പോലൊരു ടൂര്‍ണമെന്റില്‍ സംഘാടകരുടെ ഭാഗത്ത് നിന്ന് വലിയ വീഴ്ചയാണ് സംഭവിച്ചതെന്നാരോപിച്ച് പലരും രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിന്റെ കാരണം വ്യക്തമല്ല.
അതേസമയം, സ്വിറ്റ്‌സര്‍ലാന്‍ഡിനെതിരെ നടന്ന ആവേശകരമായ ഏറ്റുമുട്ടലില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്രസീലിന്റെ ജയം. മത്സരം ഗോള്‍ രഹിത സമനിലയില്‍ അവസാനിക്കുമെന്ന് കരുതിയിരുന്നിടത്താണ് ബ്രസീല്‍ സൂപ്പര്‍താരം കസെമിറോ തകര്‍പ്പന്‍ ഗോളോടെ ടീമിനെ മുന്നിലെത്തിച്ചത്.
രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബ്രസീല്‍ ആറ് പോയിന്റോടെ നിലവില്‍ ഒന്നാം സ്ഥാനത്താണ്. മൂന്ന് പോയിന്റുള്ള സ്വിറ്റ്സര്‍ലന്‍ഡ് രണ്ടാം സ്ഥാനത്തും, ഓരോ പോയിന്റ് വീതവും കാമറൂണും സെര്‍ബിയയും മൂന്നും നാലും സ്ഥാനങ്ങളിലുമാണ്. സൂപ്പര്‍താരം നെയ്മറിന്റെ അഭാവം മത്സരത്തില്‍ നിഴലിച്ചിരുന്നു.