Indian Cinema
'സ്വാതന്ത്ര്യ സമര സേനാനി വീര്‍ സവര്‍ക്കര്‍ ഗാരു'; സവര്‍ക്കറിന്റെ ചിത്രം പ്രഖ്യാപിച്ച് രാം ചരണ്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 May 28, 07:08 am
Sunday, 28th May 2023, 12:38 pm

വിനായക് ദാമോദര്‍ സവര്‍ക്കറിന്റെ ജീവിതം ആസ്പദമാക്കി പുതിയ ചിത്രം പ്രഖ്യാപിച്ച് രാം ചരണ്‍. ദി ഇന്ത്യാ ഹൗസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അനുപം ഖേറും നിഖില്‍ സിദ്ധാര്‍ത്ഥയുമാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

‘നമ്മുടെ സ്വാതന്ത്ര്യ സമര സേനാനി വീര്‍ സവര്‍ക്കറിന്റെ 140ാം ജന്മദിനത്തില്‍, നിഖില്‍ സിദ്ധാര്‍ത്ഥയേയും അനുപം ഖേറിനേയും കേന്ദ്രകഥാപാത്രങ്ങളാക്കി രാം വംശി കൃഷ്ണ സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ സിനിമ ദി ഇന്ത്യ ഹൗസ് പ്രഖ്യാപിക്കുന്നതില്‍ അഭിമാനമുണ്ട്. ജയ് ഹിന്ദ്,’ രാം ചരണ്‍ ട്വീറ്റ് ചെയ്തു.

രാം ചരണിന്‍റെ പ്രൊഡക്ഷന്‍ ബാനര്‍ വി മെഗാ പിക്ചേഴ്സ് അഭിഷേക് അഗര്‍വാള്‍ ആര്‍ട്സുമായി സഹകരിച്ചാണ് ചിത്രം നിര്‍മിക്കുന്നത്.

രാം ചരന്‍, വി മെഗാ പിക്‌ചേഴ്സ്, അഭിഷേക് അഗര്‍വാള്‍ ആര്‍ട്സ് എന്നിവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴിയാണ് വീഡിയോ റിലീസ് ചെയ്തത്.  പി.ആര്‍.ഒ. ശബരി

Content Highlight: the india house motion poster