2022 ലോകകപ്പില്‍ നിന്ന് ആദ്യം പുറത്താകുന്ന ടീമായി ആതിഥേയരായ ഖത്തര്‍. ഗ്രൂപ്പ് എയില്‍ നെതര്‍ലന്‍ഡ്സും ഇക്വഡോറും തമ്മിലുള്ള മത്സരം സമനിലയില്‍ അവസാനിച്ചതോടെയാണ് ഖത്തറിന്റെ വഴിയടഞ്ഞത്.
ഇതോടെ 92 വര്‍ഷത്തെ ലോകകപ്പിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും നേരത്തേ പുറത്താകുന്ന ആതിഥേയരായി ഖത്തര്‍ മാറി. നേരത്തെ ലോകകപ്പില്‍ ആദ്യ മത്സരത്തില്‍ തോല്‍ക്കുന്ന പ്രഥമ ആതിഥേയരെന്ന
മോശം റെക്കോര്‍ഡും ഖത്തര്‍ തങ്ങളുടെ പേരിലാക്കിയിരുന്നു.
Senegal are the first African team to win at this World Cup 🇸🇳 pic.twitter.com/Px8d4yvqik
— B/R Football (@brfootball) November 25, 2022
കളിച്ച രണ്ട് മത്സരത്തിലും പരാജയപ്പെട്ട ഖത്തര്‍ ഗ്രൂപ്പില്‍ എയില്‍ ഏറ്റവും പിന്നിലാണ്. ഉദ്ഘാടന മത്സരത്തില്‍ ഇക്വഡോറിനോടും വെള്ളിയാഴ്ച നടന്ന രണ്ടാം മത്സരത്തില്‍ സെനഗലിനോട് ഖത്തര്‍ കീഴടങ്ങിയിരുന്നു. ഇക്വഡോറിനോടിനോട് 2-0ത്തിനായിരുന്നു ഖത്തറിന്റെ തോല്‍വി. ഒന്നിനെതിരെ മൂന്ന് ഗോളിനാണ് സെനഗല്‍ ഖത്തറിനെ പരാജയപ്പെടുത്തിത്.
Qatar are the first host nation to lose multiple group stage games in a single World Cup 😳 pic.twitter.com/DGCiRobl7s
— ESPN FC (@ESPNFC) November 25, 2022