Cricket
അക്രമം ഇല്ല സ്റ്റാറ്റിസ്റ്റിക്‌സ് മാത്രം' : ഇന്ത്യൻ ടീമിന്റെ കളിയെ വിലയിരുത്തി കിവീസ് മുൻ താരം
സ്പോര്‍ട്സ് ഡെസ്‌ക്
2023 Sep 17, 11:31 am
Sunday, 17th September 2023, 5:01 pm

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കളിരീതിയെ വിലയിരുത്തി മുൻ ന്യൂസിലാൻഡ് പേസർ സൈമൺ ഡൗൾ. ഇന്ത്യൻ ടീം സ്റ്റാറ്റിസ്റ്റിക്സിനാണ് കളിക്കളത്തിൽ പ്രാധാന്യം നൽകുന്നതെന്ന് ഡൗൾ പറഞ്ഞു.

ഏഷ്യാ കപ്പിൽ ഇന്ത്യൻ ടീമിന്റെ ഫൈനലിലേക്കുള്ള യാത്രയുടെ പശ്ചാത്തലത്തിലാണ് അദ്ദേഹം ഈ അഭിപ്രായം പറഞ്ഞത്.

 

ഫൈനലിൽ എത്താനായി ഇന്ത്യ പരീക്ഷിച്ച രീതി നോക്കിയാണ് അദ്ദേഹം ഈ അഭിപ്രായം പറഞ്ഞത്. ശ്രീലങ്കയിലെ വേഗത കുറഞ്ഞ പിച്ചുകളിലായിരുന്നു ഇന്ത്യ കളിച്ചത്.

‘ഇന്ത്യയുടേത് ഭയരഹിത ക്രിക്കറ്റാണ്. അവർ സ്ഥിതിവിവരക്കണക്കുകൾ അടിസ്ഥാനമാക്കിയുള്ള ക്രിക്കറ്റാണ് കളിക്കുന്നത്. അവരുടെ സ്റ്റാറ്റിസ്റ്റിക്സിൽ ഞാൻ വിഷമിക്കുന്നു. അവരുടെ ബാറ്റിങ്ങിന്റെ ഈ വശത്തിൽ മാത്രമാണ് എനിക്ക് ആശങ്കയുള്ളത്,’ ന്യൂസിലാൻഡ് മുൻ പേസർ പറഞ്ഞു.

എന്നാൽ ഇംഗ്ലണ്ട് 2015 മുതൽ ഏകദിനത്തിൽ പേടിയില്ലാതെ കളിക്കുകയും വിജയിക്കുകയും ചെയ്യുന്നു. ഇന്ത്യയിൽ നിന്ന് വ്യത്യസ്തമായി ഇംഗ്ലണ്ട് പവർ പ്ലേയിൽ കൂടുതൽ റൺസ് കണ്ടെത്തുന്നു. വിക്കറ്റുകൾ നഷ്ടപ്പെട്ടാലും അവരുടെ ബാറ്റർമാർ ആക്രമിച്ചുകൊണ്ടേയിരിക്കും. ഈ സമീപനം ഇംഗ്ലണ്ടിന് നന്നായി ഗുണം ചെയ്തു.

 

‘സമീപകാലത്ത്‌ ഓസ്ട്രേലിയ, പാകിസ്ഥാൻ, സൗത്ത് ആഫ്രിക്ക എന്നീ ടീമുകളും ഈ കളി പിന്തുടർന്നെങ്കിലും കൂടുതൽ ബാറ്റിങ് ട്രാക്കുകൾ ഉള്ള പിച്ചുകളിലാണ് ഇത് കൂടുതൽ വിജയിക്കൂ. സ്വിംങോ അധിക ടേണോ ഉള്ള പിച്ചുകളിൽ ഇന്ത്യ ഉൾപ്പെടെ മുകളിൽ പറഞ്ഞ എല്ലാ ടീമുകളും കാര്യമായി സ്‌കോർ ചെയ്യുന്നതിൽ ബുദ്ധിമുട്ടുകൾ നേരിടുന്നു’, അദ്ദേഹം കൂട്ടിച്ചേർത്തു.

Content highlight: The former New Zealand player evaluated the Indian game by looking at the statistics of the Indian team.