ന്യൂദല്ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യന് പാസ്‌പോര്ട്ടിന്റെ മൂല്യം വര്ധിപ്പിച്ചെന്നും യു.പി.എ കാലത്തെ പ്രധാനമന്ത്രി മന്മോഹന് സിംഗിന് ഒന്നിനും കഴിഞ്ഞില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
ഇന്ത്യന് പാസ്‌പോര്ട്ടിന്റെ മൂല്യം കൂടിയെന്നും അത് കാണുന്ന വിദേശ ഉദ്യോഗസ്ഥര് മോദിയുടെ നാട്ടില് നിന്നാണോ വരുന്നതെന്ന് ചോദിച്ച് പുഞ്ചിരിക്കാന് തുടങ്ങിയെന്നും അമിത് ഷാ പറഞ്ഞു. ഗോവയിലെ തലയ്ഗാവില് നടന്ന ബി.ജെ.പി യോഗത്തില് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്ശം.
എന്നാല് അമിത് ഷാ പറഞ്ഞതിന്റെ വസ്തുത ഇതാണ്.
എത്ര വിദേശരാജ്യങ്ങളില് വിസയില്ലാതെ യാത്രചെയ്യാനാകും എന്നത് പരിഗണിച്ചാണ് പാസ്പോര്ട്ട് റാങ്കിങ് തയ്യാറാക്കുന്നത്. മോദി അധികാരമേറ്റ 2014 ല് 76 ആം റാങ്കുണ്ടായിരുന്ന ഇന്ത്യ 2021ല് 90ലേക്കെത്തി. ഈ കലയിളവില് കുറഞ്ഞത് 14 സ്ഥാനങ്ങള്.