തിരുവനന്തപുരം: അയന്‍ സിനിമയിലെ ഗാനം പുനരാവിഷ്‌കരിച്ച് ശ്രദ്ധ നേടിയ തിരുവനന്തപുരം ചെങ്കല്‍ച്ചൂളയിലെ കുട്ടികള്‍ സിനിമയിലേക്ക്. കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ‘വിരുന്ന്’ എന്ന ചിത്രത്തിലേക്കാണ് ഇവർക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്.
തമിഴ് നടന്‍ അര്‍ജുന്‍ സര്‍ജ, നടി നിക്കി ഗില്‍റാണി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബഹുഭാഷാ ചിത്രത്തിലൂടെയാണ് കുട്ടികള്‍ അരങ്ങേറ്റം കുറിക്കുന്നത്.
വൈറല്‍ വീഡിയോ ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്ത അഭിയ്ക്ക് എഡിറ്റിങ് പഠനത്തിനും സിനിമ അവസരം നല്‍കുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.
സിനിമയില്‍ മുഖം കാണിക്കാന്‍ അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് കുട്ടികള്‍. ഇവര്‍ നിക്കി ഗില്‍റാണി ഉള്‍പ്പെടെയുള്ളവരുമായി നൃത്തം ചെയ്യുന്ന ലൊക്കേഷന്‍ കാഴ്ചകള്‍ ഇതിനോടകം സാമൂഹ്യ മാധ്യമങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്.
സൂര്യയുടെ പിറന്നാള്‍ ദിനത്തില്‍ ട്രിബ്യൂട്ട് ആയി കുട്ടികൾ ചെയ്ത ഡാന്‍സ് ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞുകൊണ്ട് ഇവരുടെ വീഡിയോ സൂര്യ നേരത്തെ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു.
Loved it !!! 👍🏽👍🏽👍🏽 https://t.co/qt3zqUtlCI
— Suriya Sivakumar (@Suriya_offl) July 25, 2021
വീഡിയോ ഇറങ്ങിയതിന് ശേഷം നിരവധി പേരാണ് കുട്ടികളെ അഭിനന്ദിച്ചുകൊണ്ട് രംഗത്തുവന്നത്. നേരത്തേ അയന്‍ സിനിമയിലെ ആക്ഷന്‍ രംഗങ്ങളുടെ സ്പൂഫ് വീഡിയോയും കുട്ടികള്‍ ചെയ്തിരുന്നു. അതും വലിയ രീതിയിലാണ് പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നത്.
തിരുവനന്തപുരത്തെ ചെങ്കല്‍ചൂളയിലെ സൂര്യ ആരാധകരായ കുട്ടികളാണിവര്‍. കോടി കണക്കിന് രൂപയും സാങ്കേതിക വിദ്യയും ഉപയോഗിച്ച് ഷൂട്ട് ചെയ്ത രംഗങ്ങളാണ് കുട്ടികള്‍ ആന്‍ഡ്രോയ്ഡ് ഫോണില്‍ ഷൂട്ട് ചെയ്ത് വിസ്മയം തീര്‍ക്കുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
CONTENT HIGHLIGHTS: The children of Chengalchoola in Thiruvananthapuram go to the cinema