വിഷു റിലീസായി വരുന്ന ചിത്രമാണ് മരണമാസ്. ബേസിൽ, സിജു സണ്ണി, സുരേഷ് കൃഷ്ണ, രാജേഷ് മാധവൻ, ബാബു ആൻ്റണി, അനിഷ്മ അനിൽകുമാർ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇപ്പോൾ ചിത്രത്തിനെക്കുറിച്ച് സംസാരിക്കുകയാണ് അനിഷ്മയും സിജു സണ്ണിയും.
മരണമാസ് സിനിമയിൽ അഭിനയിക്കുമ്പോൾ അഭിനയത്തിനെക്കുറിച്ച് ബേസിൽ ജോസഫ് പറഞ്ഞുതന്നുവെന്നും ചില റിയാക്ഷൻസ് ഒക്കെ ഇട്ടാൽ നന്നായിരിക്കുമെന്ന് പറഞ്ഞിട്ടുണ്ടെന്നും അനിഷ്മ പറയുന്നു.
എന്നാൽ ബേസിലിനെക്കാൾ നന്നായിട്ട് അഭിനയിക്കരുത് എന്നാണ് പറഞ്ഞ് കൊടുത്തതെന്നും അഭിനയം കുറച്ച് കുറയ്ക്കണമെന്നും മെത്തേഡ് ആക്ടിങ് ഇവിടെ വേണ്ട എന്നാണ് ബേസിൽ പറഞ്ഞ് കൊടുത്തതെന്നും സിജു സണ്ണി പറഞ്ഞു.
മരണമാസിൻ്റെ പ്രമോഷൻ്റെ ഭാഗമായി ഒർജിനൽസിനോട് സംസാരിക്കുകയായിരുന്നു സിജുവും അനിഷ്മയും
‘അഭിനയത്തിനെക്കുറിച്ച് ബേസിലേട്ടൻ പറഞ്ഞ് തന്നിട്ടുണ്ട്,’ അനിഷ്മ പറഞ്ഞു.
‘എന്നേക്കാൾ നന്നായിട്ട് അഭിനയിക്കരുത്. ബേസിലേട്ടൻ വരുമ്പോഴെ മാറ്റി നിർത്തി പറഞ്ഞു, എന്നേക്കാൾ നന്നായിട്ട് അഭിനയിക്കരുത്. കുറച്ച് കുറയ്ക്കണം. മെത്തേഡ് ആക്ടിങ് ഒന്നും ഇവിടെ വേണ്ട,’ സിജു സണ്ണി പറഞ്ഞു.
‘അങ്ങനെയല്ല. അല്ലാതെ റിയാക്ഷൻസ് ഒക്കെ പറഞ്ഞ് തന്നിട്ടുണ്ട് ബേസിലേട്ടൻ അങ്ങനെയിട്ടാൽ നന്നായിരിക്കും, അങ്ങനെ ഇട്ട് നോക്ക് എന്നൊക്കെ പറഞ്ഞ് തരും. അങ്ങനെയൊക്കെ ചെയ്യാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്,’ അനിഷ്മ പറഞ്ഞു.
2023ൽ പുറത്തിറങ്ങിയ പൂവൻ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്ക് കടന്നുവന്ന നടിയാണ് അനിഷ്മ അനിൽകുമാർ. പിന്നീട് ഐ ആം കാതലനിലൂടെ അനിഷ്മ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.
രോമാഞ്ചം എന്ന സിനിമയിലൂടെ സിനിമാരംഗത്തേക്ക് കടന്നു വന്ന സിജു സണ്ണി ആദ്യ ചിത്രത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് ഗുരുവായൂർ അമ്പലനടയിൽ എന്ന ചിത്രത്തിലും അഭിനയിച്ചു. മരണമാസ് എന്ന സിനിമയുടെ തിരക്കഥാകൃത്തും സിജു സണ്ണിയാണ്.
Content Highlight: That Actor Told Not To Act Better Than Him Says Siju Sunny