കൊച്ചി: നെല്ലിയാമ്പതിയിലെ പാട്ടക്കരാര്‍ കാലാവധി തീര്‍ന്ന എസ്റ്റേറ്റുകള്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ച് പഠിക്കാനായി യു.ഡി.എഫ് ഉപസമിതി രൂപീകരിച്ചകാര്യം വനംമന്ത്രി കെ.ബി.ഗണേഷ്‌കുമാറിന് അറിമായിരുന്നെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍.
ഇതുസംബന്ധിച്ച മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റാണെന്നും തങ്കച്ചന്‍ പറഞ്ഞു. എം.എം.ഹസന്‍ അധ്യക്ഷനായാണ് സമിതി രൂപീകരിച്ചത്. എന്നാല്‍ സമിതിക്ക് ഇതുവരെ യോഗം ചേരാനായിട്ടില്ലെന്നും ഉടന്‍ യോഗം ചേര്‍ന്ന് റിപ്പോര്‍ട്ട് നല്‍കണമെന്ന് സിമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ടന്നും തങ്കച്ചന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
യു.ഡി.എഫ് ഉപസമിതി രൂപീകരിക്കുന്ന യോഗത്തില്‍ മന്ത്രി ഗണേഷ്‌കുമാര്‍ പങ്കെടുത്തിട്ടില്ലെന്നും അതിനാല്‍ പത്രവാര്‍ത്തകളിലൂടെയാണ് ഇക്കാര്യം അറിഞ്ഞതെന്ന് ഗണേഷ് പറഞ്ഞത് ശരിയാകാമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകായിയിരുന്നു തങ്കച്ചന്‍.
ഏഴംഗഉപസമിതിയുടെ കാര്യം ഗണേഷിനെ നേരിട്ട് അറിയിച്ചിരുന്നെന്നും വിഷയം ചര്‍ച്ച ചെയ്യാനായി 17ന് യു.ഡി.എഫ് യോഗം ചേരുമെന്നും തങ്കച്ചന്‍ അറിയിച്ചു.