തിരുവനന്തപുരം: കേന്ദ്രം ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് നിര്‍ദേശിച്ച 150 ജില്ലകളില്‍ 12 എണ്ണവും കേരളത്തില്‍ നിന്ന്. സംസ്ഥാനത്ത് കൊല്ലവും പത്തനംതിട്ടയുമൊഴികെ 12 ജില്ലകളിലും 15 ശതമാനത്തിനു മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
കൊല്ലം ജില്ലയില്‍ 14.64 ശതമാനവും പത്തനതിട്ടയില്‍ 8.63 ശതമാനവുമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. മറ്റു ജില്ലകളില്‍ ഉയര്‍ന്ന പോസിറ്റിവിറ്റി നിരക്കാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
15 ശതമാനം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള 150ഓളം ജില്ലകളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ശുപാര്‍ശ ചെയ്തിട്ടുണ്ട്. സംസ്ഥാനങ്ങളോടുകൂടി ചര്‍ച്ച ചെയ്തായിരിക്കും തീരുമാനം ഉണ്ടാവുക. എന്നാല്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്താല്‍ നിലവില്‍ 15 ശതമാനത്തിന് മുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള കേരളത്തിലെ 12 ജില്ലകളിലും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയേക്കും.
തിരുവനന്തപുരം ജില്ലയില്‍ 17.23, പത്തനംതിട്ട 8.63, കോട്ടയം 30.81, ആലപ്പുഴ 21.94, എറണാകുളം 24.54, ഇടുക്കി 20.14, തൃശൂര്‍ 25.88, പാലക്കാട് 25.8, മലപ്പുറം 27.8, കോഴിക്കോട് 26.66, വയനാട് 24, കണ്ണൂര്‍ 23.58, കാസര്‍ഗോഡ് 25.5 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
കഴിഞ്ഞ ദിവസം നടന്ന ഉന്നതതല യോഗത്തിലാണ് ആരോഗ്യമന്ത്രാലയം ലോക്ക്ഡൗണ്‍ സംബന്ധിച്ച് ചര്‍ച്ച നടന്നത്. എതൊക്കെയാണ് ജില്ലകളെന്ന് പുറത്തുവിട്ടിട്ടില്ല. അതേസമയം വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും ലോക്ക്ഡൗണ്‍ സംബന്ധിച്ച് തീരുമാനമെടുക്കുക.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക