പുൽവാമ: ജമ്മു കശ്മീരിലെ പുൽവാമയിൽ ഇന്ത്യൻ സൈനികൻ ഭീകരരുടെ വെടിയേറ്റു മരിച്ചു. പുൽവാമയിലുള്ള പിഗ്ലെന ഗ്രാമത്തിലായി ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ആക്രമണം നടന്നത്. പുൽവാമ സ്വദേശി കൂടിയായ സൈനികൻ ആഷിഖ് ഹുസൈൻ ആണ് കൊല്ലപ്പെട്ടത്.
തന്റെ വീടിനു സമീപം നിൽക്കുകയായിരുന്ന ആഷിഖിനെ മുഖം മറച്ചെത്തിയ ഭീകരർ വെടിവച്ചു വീഴ്ത്തിയ ശേഷം കടന്നുകളയുകയായിരുന്നു. ആക്രമണം നടത്തിയതിനു ശേഷം ഒളിവിൽ പോയ ഭീകരർക്കായി ഇന്ത്യൻ സൈന്യം തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
ഫെബ്രുവരി 14നാണ് ജെയ്ഷെ മുഹമ്മദ് ചാവേറായ ആദിൽ അഹമ്മദ് ദറിന്റെ ആക്രമണത്തിൽ 40 സി.ആർ.പി.എഫ്.ജവാൻമാർ കൊല്ലപ്പെടുകയും 70 ജവാൻമാർക്ക് പരിക്കേൽക്കുകയും ചെയ്തത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ജെയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു.
തുടർന്നുണ്ടായ സംഭവങ്ങളിൽ. ഇന്ത്യ പാകിസ്ഥാനിലെ ബാലകോട്ടിൽ വ്യോമാക്രണം നടത്തി വ്യോമാക്രമണം നടത്തി. ഇതിൽ 300ഓളം ഭീകരർ കൊല്ലപ്പെട്ടുവെന്ന് വാർത്തകളുണ്ടായിരുന്നു. ഇതിന്റെ സത്യാവസ്ഥ ചോദ്യം ചെയ്ത് പ്രതിപക്ഷ പാർട്ടികൾ രംഗത്ത് വരികയും ചെയ്തു.
തുടർന്ന് പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ ഇന്ത്യൻ വ്യോമസേനാ വിങ് കമാൻഡർ അഭിനന്ദൻ വർത്തമാൻ പാകിസ്ഥാന്റെ കയ്യിൽ അകപ്പെടുകയും, പിന്നീട് സൈനികനെ ഇന്ത്യയിലേക്ക് പാകിസ്ഥാൻ തിരികെയെത്തിക്കുകയും ചെയ്തു.