കോഴിക്കോട്: നിപ രോഗബാധക്കാലത്ത് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി ഐസോലേഷന്‍ വാര്‍ഡില്‍ ജോലി ചെയ്തിരുന്ന ജീവനക്കാരെ നോട്ടീസ് പോലും നല്‍കാതെ പിരിച്ചു വിട്ടു. മെഡിക്കല്‍ കോളജിന് മുന്നില്‍ ജീവനക്കാര്‍ അനിശ്ചിതകാല നിരാഹാര സമരം തുടരുന്നു.
ജനുവരി നാലിന് ആരംഭിച്ച സമരം ഒമ്പതാം ദിവസത്തിലെത്തിയിരിക്കുകയാണ്.
മറ്റു ജീവനക്കാര്‍ ജോലി ചെയ്യാന്‍ തയ്യാറാവാതിരുന്ന കാലത്ത് ജീവന്‍ പണയം വച്ച് ജോലി ചെയ്യാന്‍ തയ്യാറായ 45 ജീവനക്കാരെ ആണ് 2018 ഡിസംബര്‍ 31 ന് പിരിച്ചു വിട്ടത്. നഴ്‌സിങ്ങ് സ്റ്റാഫ്, നഴ്‌സിങ്ങ് അസിസ്റ്റന്റ്, ക്ലീനിങ്ങ് സ്റ്റാഫ് എന്നിവരാണ് സമരം ചെയ്യുന്നത്.
Also Read അയോധ്യ കേസ്: ഹര്‍ജികള്‍ ജനുവരി 10ന് മൂന്നംഗ ബെഞ്ച് പരിശോധിക്കുമെന്ന് സുപ്രീം കോടതി
ജോലി സ്വീകരിച്ച സമയത്ത് ശമ്പള വര്‍ദ്ധനവ് ഉള്‍പ്പടെ വാഗ്ദാനം ചെയ്തിരുന്നുവെന്ന് ഇവര്‍ പറയുന്നു. പിരിച്ചു വിടില്ലെന്ന് മന്ത്രിയും ആശുപത്രി അധികൃതരും ഉറപ്പ് നല്‍കിയിരുന്നതായും ഇവര്‍ പറഞ്ഞു.
എന്നാല്‍ ശമ്പള വര്‍ദ്ധനവ് നല്‍കിയില്ലെന്ന് മാത്രമല്ല മുന്‍കൂര്‍ നോട്ടീസു പോലും നല്‍കാതെ ഇവരെ പിരിച്ചു വിടുകയായിരുന്നു. ഇവരെ പുറത്താക്കിയ ശേഷം മുന്‍പ് ജോലി ചെയ്യാന്‍ തയ്യാറാവാതിരുന്ന ചിലരെ
ഇപ്പോള്‍ നിയമിച്ചിരിക്കുകയാണ്. ഈ അവഗണനക്കെതിരെയാണ് തങ്ങളുടെ സമരം എന്നും ഇവര്‍ പറയുന്നു.