നിങ്ങള്‍ക്ക് ബാക്കിയുള്ളതെല്ലാം 'ഹറാം' ആണല്ലോ; വിദ്യാര്‍ത്ഥികള്‍ക്ക് 'സദാചാര' ഉപദേശവുമായി അധ്യാപിക
Kerala News
നിങ്ങള്‍ക്ക് ബാക്കിയുള്ളതെല്ലാം 'ഹറാം' ആണല്ലോ; വിദ്യാര്‍ത്ഥികള്‍ക്ക് 'സദാചാര' ഉപദേശവുമായി അധ്യാപിക
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 7th November 2024, 4:01 pm

എറണാകുളം: വിദ്യാര്‍ത്ഥികള്‍ക്ക് ‘സദാചാര’ ഉപദേശം നല്‍കി അധ്യാപിക. അബ്താര്‍ വ്ലോഗ്സ് എന്ന യൂട്യൂബ് ചാനല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ചലഞ്ച് നല്‍കുന്നതിനിടെയാണ് അധ്യാപികയുടെ ഉപദേശം.

ഒരു നാരങ്ങയുടെ പകുതി കഴിക്കുക, മുഖത്ത് മറ്റൊരു ഭാവങ്ങളും ഉണ്ടാകരുത് എന്നതായിരുന്നു ചലഞ്ച്. ചലഞ്ച് കൃത്യമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് വ്ലോഗർ 50 രൂപ സമ്മാനമായി നല്‍കും. 30 സെക്കന്റ് സമയമാണ് ഓരോരുത്തര്‍ക്കും യൂട്യൂബര്‍ നല്‍കിയത്.

ഈ ചലഞ്ച് നടക്കുന്നതിനിടെയാണ് അധ്യാപിക ഉപദേശവുമായി രംഗത്തെത്തിയത്. ‘നിങ്ങള്‍ക്ക് ബാക്കിയുള്ളതെല്ലാം ഹറാം ആണല്ലോ’ എന്നാണ് അധ്യാപിക ചോദിച്ചത്. സ്‌കൂള്‍ വിട്ടാല്‍ കുട്ടികള്‍ വീട്ടിലേക്ക് പോകണമെന്നും അധ്യാപിക പറയുന്നുണ്ട്. പോ… പോ എന്ന് പറഞ്ഞ് വിദ്യാര്‍ത്ഥികളെ അധ്യാപിക സ്ഥലത്ത് നിന്ന് പോകാന്‍ നിര്‍ബന്ധിക്കുന്നുമുണ്ട്.

ഇത് എന്താ പരിപാടി എന്ന് ചോദിച്ചുകൊണ്ടാണ് അധ്യാപിക ക്യാമറയ്ക്ക് മുമ്പിലേക്ക് വരുന്നത്. യൂട്യൂബ് പരിപാടിയാണെന്ന് വ്ലോഗർ മറുപടി നല്‍കുന്നുമുണ്ട്.

വ്ലോഗർ തന്റെ യൂട്യൂബ് ചാനലില്‍ വീഡിയോ പങ്കുവെച്ചതോടെയാണ് സംഭവം ചര്‍ച്ചയായത്. നിരവധി ആളുകള്‍ അധ്യാപികയെ വിമര്‍ശിച്ചുകൊണ്ട് വീഡിയോക്ക് താഴെ പ്രതികരിക്കുന്നുമുണ്ട്.

‘വിദ്യാര്‍ത്ഥികളോട് വീട്ടില്‍ പോവാമെന്ന് പറയാം. പക്ഷെ അതിന്റെ ഇടയില്‍ മതം പറയേണ്ട ആവശ്യം എന്താണ്? കുട്ടികളോട് പറയേണ്ട വാക്കുകളാണോ അത്,’ എന്ന് ഒരാള്‍ പ്രതികരിച്ചു. ഉപദേശിക്കാം എന്നാല്‍ ഉപദേശിച്ച രീതി ശരിയായില്ലെന്നും വിമര്‍ശനമുണ്ട്.

Content Highlight: Teacher gives ‘moral’ advice to students