കെ.സി.എ പ്രാഥമിക അംഗത്തില്‍ നിന്നും ടി.സി മാത്യു പുറത്ത്; ക്രമക്കേടുകള്‍ ഓബ്ഡുസ് മാന്‍ ശരിവെച്ചു
K.C.A
കെ.സി.എ പ്രാഥമിക അംഗത്തില്‍ നിന്നും ടി.സി മാത്യു പുറത്ത്; ക്രമക്കേടുകള്‍ ഓബ്ഡുസ് മാന്‍ ശരിവെച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 12th October 2019, 8:48 am

കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രാഥമിക അംഗത്തില്‍ നിന്നും ടി.സി മാത്യുവിനെ പുറത്താക്കി. കൊച്ചിയില്‍ നടന്ന കെ.സി.എയുടെ പൊതു യോഗത്തിലാണ് തീരുമാനം.
നേരത്തെ കെ.സി.എ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയ ക്രമക്കേടുകള്‍ ഓബ്ഡുസ് മാന്‍ ശരിവച്ചതിനെ തുടര്‍ന്നാണ്  ടി.സി മാത്യുവിനെതിരെ നടപടിയെടുത്തത്.

ടി.സി മാത്യുവിന്റെ ഭരണകാലത്ത് അസോസിയേഷനില്‍ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതായി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. 2.16 കോടി രൂപയുടെ ക്രമക്കേടാണ് ടി.സി മാത്യു സെക്രട്ടറിയായിരുന്ന കാലയളവില്‍ നടന്നതെന്നാണ് ക്രിക്കറ്റ് ഓംബുഡ്സ്മാന്റെ റിപ്പോര്‍ട്ടിലുള്ളത്.

ഇടുക്കി, കാസര്‍കോട് സ്റ്റേഡിയങ്ങള്‍ക്കായി പണം ചെലവഴിച്ചതില്‍ ക്രമക്കേടുണ്ട്. ഇതിലൂടെ കെ.സി.എയ്ക്കു നഷ്ടമായ പണം ടിസി മാത്യുവില്‍നിന്നു തിരിച്ചുപിടിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിരുന്നു.

ഇടുക്കി സ്റ്റേഡിയത്തിനായി 44 ലക്ഷം രൂപയുടെ പാറ അനധികൃതമായി പൊട്ടിച്ചിട്ടുണ്ട്. കാസര്‍കോട് 20 ലക്ഷം രുപ മുടക്കിയത് പുറമ്പോക്കു ഭൂമിക്കായാണ് ഓംബുഡ്സ്മാന്‍ കണ്ടെത്തിയിരുന്നു.

മറൈന്‍ഡ്രൈവില്‍ ഫ്ളാറ്റ് വാടകയ്ക്ക് എടുത്തതിന് 29 ലക്ഷം രൂപയാണ് ചെലവഴിച്ചത്. കെ.സി.എയ്ക്കു സോഫ്റ്റ്വെയര്‍ വാങ്ങിയതില്‍ 60 ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തിയതായും റിപ്പോര്‍ട്ടിലുണ്ട്.

DoolNews Video