national news
തപ്‌സി പന്നുവിന്റെയും അനുരാഗ് കശ്യപിന്റെയും വീട്ടില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Mar 03, 07:42 am
Wednesday, 3rd March 2021, 1:12 pm

മുംബൈ: സംവിധായകന്‍ അനുരാഗ് കശ്യപിന്റെയും നടി തപ്‌സി പന്നുവിന്റെയും വീട്ടില്‍ റെയ്ഡ്. ആദായ നികുതി വകുപ്പാണ് റെയ്ഡ് നടത്തുന്നത്.

നിര്‍മ്മാതാവായ മധു മണ്ഡേനയുടെ വീട്ടിലും ഇതേ സമയത്ത് റെയ്ഡ് നടക്കുന്നുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫാന്റം ഫിലിംസുമായി ബന്ധപ്പെട്ട നികുതി തട്ടിപ്പ് കേസിലാണ് ഇപ്പോള്‍ ഇവരുടെ വീട്ടില്‍ റെയ്ഡ് നടത്തുന്നത്.

അനുരാഗ് കശ്യപും സംവിധായകനായ വിക്രമാദിത്യ മോട്‌വാനിയും മധു മണ്ഡേനയും ചേര്‍ന്ന ആരംഭിച്ച നിര്‍മ്മാണ – വിതരണ കമ്പനിയായിരുന്നു ഫാന്റം ഫിലിംസ്. എന്നാല്‍ 2018ല്‍ കമ്പനി പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു.

അനുരാഗ് കശ്യപും  തപ്‌സി പന്നുവും കേന്ദ്ര സര്‍ക്കാരിന്റെ വിവിധ നടപടികളില്‍ വിമര്‍ശനമുന്നയിച്ചുകൊണ്ട് രംഗത്തെത്താറുണ്ട്.