സൗബിന്‍ ഷാഹിര്‍ പ്രധാനകഥാപാത്രമായ അമ്പിളി എന്ന ചിത്രത്തിലൂടെ സിനിമയിലേക്കെത്തിയ നടിയാണ് തന്‍വി റാം. പിന്നീട് ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെടാന്‍ തന്‍വിക്ക് കഴിഞ്ഞു.
കുട്ടിക്കാലം മുതല്‍ സിനിമ എന്ന സ്വപ്നമുണ്ടായിരുന്നുവെന്ന് പറയുകയാണ് തന്‍വി റാം. അമ്പിളി എന്ന സിനിമയിലെ ടീന എന്ന കഥാപാത്രം ചെയ്യാനുള്ള അവസരം ഒട്ടും പ്രതീക്ഷിക്കാതെയാണ് തന്നെ തേടി വന്നതെന്നും അന്നുമുതല്‍ ഇന്നുവരെ സിനിമ തന്റെ ഏറ്റവും വലിയ ഇഷ്ടവും സന്തോഷവുമാണെന്നും തന്‍വി പറഞ്ഞു.
സിദ്ധാര്‍ഥ് മല്‍ഹോത്രയും ജാന്‍വി കപൂറും നായികാനായകന്‍മാരായ പരം സുന്ദരി എന്ന ഹിന്ദി സിനിമയില്‍ താനും ഒരു വേഷം ചെയ്യുന്നുണ്ടെന്നും ഏറെ പ്രതീക്ഷയുള്ള ചിത്രമാണ് അതെന്നും തന്‍വി കൂട്ടിച്ചേര്‍ത്തു. മാതൃഭൂമി ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു തന്‍വി റാം.
‘സിനിമ എന്ന കല ഞാന്‍ ഏറെ ആസ്വദിച്ചു ചെയ്യുന്ന ഒന്നുതന്നെയാണ്. കുട്ടിക്കാലം മുതല്‍ സിനിമ എന്ന സ്വപ്നം മനസിലുണ്ടായിരുന്നെങ്കിലും പഠനമൊക്കെ കഴിഞ്ഞ് ജോലിയൊക്കെ കിട്ടിയശേഷമാണ് എനിക്ക് സിനിമയില്‍ അവസരം കിട്ടിയത്. അമ്പിളി എന്ന സിനിമയിലെ ടീന എന്ന കഥാപാത്രം ചെയ്യാനുള്ള അവസരം ഒട്ടും പ്രതീക്ഷിക്കാതെയാണ് എന്നെ തേടിവന്നത്.
അന്നുമുതല്‍ ഇന്നുവരെ സിനിമയെന്നത് എന്റെ ഏറ്റവും വലിയ ഇഷ്ടവും സന്തോഷവും തന്നെയാണ്. സിനിമാരംഗത്ത് തുടരാന്‍ വീട്ടുകാരും നല്ല പിന്തുണ നല്‍കുന്നത് എന്നെ സംബന്ധിച്ചിടത്തോളം വലിയ സന്തോഷം പകരുന്ന കാര്യമാണ്. ലുക്മാനുമൊത്ത് ചെയ്യുന്ന ഒരു സിനിമയാണ് അടുത്തതായി വരാനുള്ള മലയാളം സിനിമ. എന്റെ നാടായ കല്യാശ്ശേരിയിലും പരിസരത്തുമായിട്ടാണ് അതിന്റെ ഷൂട്ടിങ് നടന്നത്.
അതിനിടയില്‍ ഒരു ഹിന്ദിസിനിമയിലും എനിക്ക് അഭിനയിക്കാനായി. സിദ്ധാര്‍ഥ് മല്‍ഹോത്രയും ജാന്‍വി കപൂറും നായികാനായകന്‍മാരായ പരം സുന്ദരി എന്ന ഹിന്ദി സിനിമയിലെ വേഷവും ഏറെ പ്രതീക്ഷനല്‍കുന്നതാണ്. മലയാളത്തില്‍ ഇനിയും മികച്ച കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകരുടെ ഇഷ്ടതാരമായി അവരുടെയെല്ലാം മനസിലുണ്ടാകണമെന്നാണ് ആഗ്രഹം,’ തന്‍വി റാം പറയുന്നു.
Content Highlight: Tanvi Ram talks about her film career