സ്ത്രീകളുടെ പ്രതിഷേധത്തിന് നേരെ താലിബാന്റെ വെടിവെപ്പ്
World News
സ്ത്രീകളുടെ പ്രതിഷേധത്തിന് നേരെ താലിബാന്റെ വെടിവെപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 30th September 2021, 1:33 pm

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സ്ത്രീകളുടെ പ്രതിഷേധത്തിന് നേരെ താലിബാന്റെ വെടിവെപ്പ്.

കിഴക്കന്‍ കാബൂളിലെ ഒരു ഹൈസ്‌കൂളിന് പുറത്ത് പെണ്‍കുട്ടികള്‍ക്ക് സെക്കന്‍ഡറി സ്‌കൂളിലേക്ക് മടങ്ങാനുള്ള അവകാശം ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിന് നേരെയാണ് താലിബാന്റെ ആക്രമണം. ആറ് പേര് മാത്രമാണ് ഒത്തുകൂടിയിരുന്നത്.

‘ ഞങ്ങളുടെ പേന തകര്‍ക്കരുത്, ഞങ്ങളുടെ പുസ്തകം കത്തിക്കരുത്, ഞങ്ങളുടെ സ്‌കൂള്‍ അടക്കരുത് ,’ എന്നെഴുതിയ ബാനറുമായിട്ടായിരുന്നു പ്രതിഷേധം. ഇത് താലിബാന്‍ വലിച്ചുകളയുകയും പ്രതിഷേധക്കാരെ ബലം ഉപയോഗിച്ച് പിരിച്ചുവിടാന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് വെടിയുതിര്‍ക്കുകയായിരുന്നു.

സ്ത്രീകള്‍ക്ക് പ്രതിഷേധിക്കാന്‍ ആവകാശമുണ്ടെന്നും എന്നാല്‍ ആദ്യം തന്നെ അനുവാദം വാങ്ങണമെന്നുമാണ് അതിക്രമത്തെ ന്യായീകരിച്ച് താലിബാന്‍ പറയുന്നത്.

അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ രാജ്യത്തെ സ്ത്രീകള്‍ക്ക് മേല്‍ കടുത്ത നിന്ത്രണമാണ് താലിബാന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ആണ്‍കുട്ടികളെ സ്‌കൂളുകളിലേക്ക് തിരികെ പോകാന്‍ അനുവദിച്ചെങ്കിലും പെണ്‍കുട്ടികളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല.

 

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlights: Taliban Fire Shots To Disperse Women Protesters In Kabul: Report