സഞ്ജു പുറത്ത് തന്നെ, സിക്‌സറടിക്കാനറിയാത്ത സിക്‌സറടി വീരന്‍ വീണ്ടും ടീമില്‍; 'ഇന്ത്യന്‍' ക്യാപ്റ്റന് പകരം അമേരിക്കക്ക് പുതിയ ക്യാപ്റ്റന്‍
T20 world cup
സഞ്ജു പുറത്ത് തന്നെ, സിക്‌സറടിക്കാനറിയാത്ത സിക്‌സറടി വീരന്‍ വീണ്ടും ടീമില്‍; 'ഇന്ത്യന്‍' ക്യാപ്റ്റന് പകരം അമേരിക്കക്ക് പുതിയ ക്യാപ്റ്റന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 12th June 2024, 7:53 pm

 

ടി-20 ലോകകപ്പിലെ ഇന്ത്യ അമേരിക്ക മത്സരത്തിനാണ് കളമൊരുങ്ങുന്നത്. ഗ്രൂപ്പ് എ-യില്‍ പരാജയമറിയാത്ത രണ്ട് ടീമുകള്‍ തമ്മിലുള്ള ക്ലാസിക് പോരാട്ടത്തിനാണ് ന്യൂയോര്‍ക് വേദിയാകുന്നത്. ചരിത്രത്തിലാദ്യമായാണ് ഇന്ത്യ അമേരിക്കയെ നേരിടുന്നത്.

ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡിനെയും രണ്ടാം മത്സരത്തില്‍ പാകിസ്ഥാനെയും പരാജയപ്പെടുത്തി ഇന്ത്യയിറങ്ങുമ്പോള്‍ കാനഡക്കൊപ്പം മുന്‍ ചാമ്പ്യന്‍മാരായ പാകിസ്ഥാനെ തകര്‍ത്തതിന്റെ ആവേശത്തിലാണ് യു.എസ്.എ.

 

 

ഈ മാച്ചില്‍ വിജയിക്കുന്നവര്‍ക്ക് മുമ്പോട്ട് കുതിക്കാന്‍ സാധിക്കുമെന്നതിനാല്‍ വിജയം മാത്രമാണ് ഇരുവരും ലക്ഷ്യമിടുന്നത്.

മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ഫീല്‍ഡിങ് തെരഞ്ഞെടുത്തു. പിച്ച് പല തരത്തില്‍ തങ്ങളെ വെല്ലുവിളിക്കുമെന്നും എന്നാല്‍ അതിനെ മറികടക്കാനാണ് തങ്ങളൊരുങ്ങുന്നതെന്നും രോഹിത് വ്യക്തമാക്കി. പാകിസ്ഥാനെതിരെ മികച്ച പ്രകടനം പുറത്തെടുത്ത ബൗളര്‍മാരില്‍ തന്നെയാണ് ഇന്ത്യ പ്രതീക്ഷയര്‍പ്പിക്കുന്നത്.

കഴിഞ്ഞ മത്സരത്തിലെ അതേ ഇലവനെ തന്നെയാണ് ഇന്ത്യ ഈ മത്സരത്തിലും കളത്തിലിറക്കുന്നത്. തുടര്‍ പരാജയമായ ശിവം ദുബെയും രവീന്ദ്ര ജഡേജയും, സൂര്യകുമാറും അടക്കമുള്ളവര്‍ ഇലവനില്‍ സ്ഥാനം പിടിക്കുമ്പോള്‍ യശസ്വി ജെയ്‌സ്വാള്‍, സഞ്ജു സാംസണ്‍, കുല്‍ദീപ് യാദവ് അടക്കമുള്ള താരങ്ങള്‍ അവസരം ലഭിക്കാതെ ബെഞ്ചില്‍ തന്നെയാണ്.

അതേസമയം, മോനാങ്ക് പട്ടേലിന് പകരം ആരോണ്‍ ജോണ്‍സാണ് അമേരിക്കയെ നയിക്കുന്നത്. പട്ടേലിന് ചെറിയ പരിക്കുള്ളതിനാലാണ് പ്ലെയിങ് ഇലവന്റെ ഭാഗമല്ലാത്തത് എന്നും ജോണ്‍സ് പറഞ്ഞു. പട്ടേലിന്റെ പരിക്ക് സാരമുള്ളതല്ല എന്നും വരും മത്സരങ്ങളില്‍ ടീമിന്റെ ഭാഗമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടോസ് ലഭിച്ചാല്‍ തങ്ങളും ബൗളിങ് തന്നെ തെരഞ്ഞെടുക്കുമെന്നാണ് ജോണ്‍സ് പറഞ്ഞത്.

 

ഇന്ത്യ പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്.

 

യു.എസ്.എ പ്ലെയിങ് ഇലവന്‍

സ്റ്റീവന്‍ ടെയ്‌ലര്‍, ഷയാന്‍ ജഹാംഗീര്‍, ആന്‍ഡ്രീസ് ഗൗസ് (വിക്കറ്റ് കീപ്പര്‍), ആരോണ്‍ ജോണ്‍സ് (ക്യാപ്റ്റന്‍), നിതീഷ് കുമാര്‍, കോറി ആന്‍ഡേഴ്‌സണ്‍, ഹര്‍മീത് സിങ്, ഷേഡ്‌ലി വാന്‍ ഷാക്‌വിക്, ജസ്ദീപ് സിങ്, സൗരഭ് നേത്രാവല്‍ക്കര്‍, അലി ഖാന്‍.

 

Content Highlight: T20 World Cup 2024: India vs USA: India won the toss and elect to filed first