Entertainment
'പാവം ഷാരൂഖ് ഖാന്‍, അവരൊരു സീനില്‍ അഭിനയിച്ചിട്ട് പൃഥ്വി അത് കട്ട് ചെയ്തു കളഞ്ഞു': മോഹന്‍ലാല്‍

എമ്പുരാന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാ ആസ്വാദകര്‍. അതിനിടെ ചിത്രത്തെ കുറിച്ചുള്ള പല ഊഹാപോഹങ്ങളും പ്രവചനങ്ങളുമൊക്കെ ഒരു വശത്ത് നടക്കുന്നുണ്ട്.

സിനിമയില്‍ സസ്‌പെന്‍സായി നിര്‍ത്തിയ ചില കഥാപാത്രങ്ങള്‍ ഉണ്ടെന്ന് പലരും ഇപ്പോഴും കരുതുന്നുണ്ട്. ക്യാരക്ടര്‍ പോസ്റ്ററുകളിലൊന്നും കാണിക്കാത്ത ആ കഥാപാത്രങ്ങള്‍ക്കായും ആരാധകര്‍ കാത്തിരിപ്പിലാണ്.

ഇതിനിടെ സിനിമയിലെ ചില കാമിയോ റോളുകളെ കുറിച്ചുള്ള ചോദ്യത്തിന് നടന്‍ മോഹന്‍ലാല്‍ നല്‍കിയ മറുപടിയാണ് വൈറല്‍ ആകുന്നത്. ഇര്‍ഫാന്‍സ് വ്യൂ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍.

സിനിമയില്‍ മമ്മൂട്ടി അഭിനയിച്ചിട്ടുണ്ടെന്നും ഷാരൂഖ് ഖാന്‍ അഭിനയിച്ചിട്ടുണ്ടെന്നുമൊക്കെ കേള്‍ക്കുന്നുണ്ടല്ലോ, അതിലൊക്കെ എന്തെങ്കിലും സത്യമുണ്ടോ എന്ന ചോദ്യത്തിന് ഷാരൂഖ് ഖാന്‍ പാവം, അവരൊരു സീനില്‍ അഭിനയിച്ചിട്ട് പൃഥ്വി അത് കട്ട് ചെയ്തു കളഞ്ഞെന്നായിരുന്നു മോഹന്‍ലാലിന്റെ തഗ്ഗ്.

അങ്ങനെ അല്ലേ, എന്ന് മോഹന്‍ലാല്‍ പൃഥ്വിയോട് ചോദിച്ചപ്പോള്‍ അതെ, ഡിലീറ്റഡ് സീനില്‍ കാണും എന്നായിരുന്നു പൊട്ടിച്ചിരിച്ചുകൊണ്ടുള്ള പൃഥ്വിയുടെ മറുപടി.

ഫേവറൈറ്റ് തമിഴ് ആക്ടര്‍ ഓര്‍ ആക്ട്രെസ് എന്ന ചോദ്യത്തിന് ആക്ട്രസ് എന്നായിരുന്നു മോഹന്‍ലാലിന്റെ ചിരിയോടെയുള്ള മറുപടി.

ഏതെങ്കിലും നടന്റേയോ നടിയുടേയോ പേര് പറയാനാണ് ചോദ്യമെന്ന് പറഞ്ഞപ്പോള്‍ നിങ്ങള്‍ തന്ന ഓപ്ഷന്‍ പ്രകാരമുള്ള മറുപടി കിട്ടിയല്ലോ എന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി.

എല്ലാ നല്ല ആക്ടേഴ്‌സിനേയും തനിക്ക് ഇഷ്ടമാണെന്നും ആക്ടര്‍, ആക്ട്രസ് എന്ന വേര്‍തിരിവ് ഇല്ലെന്നും ആക്ടര്‍ എന്നാല്‍ അത് ആക്ടര്‍ മാത്രമാണെന്നും അവിടെ മെയില്‍ ഫീമെയില്‍ വ്യത്യാസമില്ലെന്നും അദ്ദേഹം പറഞ്ഞു.

പൃഥ്വിരാജിനോടുള്ള ഇതേ ചോദ്യത്തിന് കമല്‍ഹാസന്‍ സാറിനെ തനിക്ക് ഏറെ ഇഷ്ടമാണെന്നായിരുന്നു മറുപടി.

ഇഷ്ടപ്പെട്ട തമിഴ് സിനിമ ഏതാണെന്ന ചോദ്യത്തിന് ഉലകം ചുറ്റും വാലിബന്‍ എന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി. നമ്മുടെ എമ്പുരാന്‍ പോലെ, ആ കാലത്ത് എടുക്കാന്‍ ബുദ്ധിമുട്ടുള്ള ഒരു സിനിമയായിരുന്നു അതെന്നും മോഹന്‍ലാല്‍ പറഞ്ഞു.

ഈ ചോദ്യം കേട്ടപ്പോള്‍ തന്നെ ആ സിനിമയുടെ പേരാണ് മനസില്‍ വന്നതെന്നും കാരണം എമ്പുരാനും ഏകദേശം അതുപോലെ ആയിരുന്നെന്നും ഉലകന്‍ ചുറ്റിയിട്ടുണ്ടെന്നുമായിരുന്നു മോഹന്‍ലാലിന്റെ മറുപടി

സിനിമയ്ക്കായി എത്രമാത്രം എക്‌സൈറ്റഡാണെന്ന ചോദ്യത്തിന് ലൂസിഫര്‍ സിനിമയുടെ റിലീസിന് എത്രമാത്രം എക്‌സൈറ്റ്‌മെന്റ് ഉണ്ടായിരുന്നോ അതേ എക്‌സൈറ്റ്‌മെന്റിലാണ് താന്‍ ഇപ്പോഴുമെന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി.

27 നായുള്ള കാത്തിരിപ്പിലാണ്. എങ്ങനെ ഇരിക്കും എന്ന് അറിയാനുള്ള കാത്തിരിപ്പിലാണ്. ഞങ്ങളോടൊപ്പം ഈ രാജ്യത്തെ ജനങ്ങള്‍ മുഴുവന്‍ കാത്തിരിക്കുന്നുണ്ട്. ഇത്രയേറെ ആളുകള്‍ ഒരു സിനിമയ്ക്കായി കാത്തിരിക്കുന്നത് ആദ്യമായിരിക്കും,’ മോഹന്‍ലാല്‍ പറഞ്ഞു.

Content Highlight: Shah Rukh Khan Cameo in Empuraan, Actor Mohanlal Fun Reply