Entertainment
തൂവാനത്തുമ്പിയില്‍ ഒരു സീനില്‍ യുദ്ധമുണ്ട്, ആര്‍ക്കും കാണാന്‍ കഴിയാത്ത യുദ്ധം: ബ്ലെസ്സി

മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക്കുകളായി പരിഗണിക്കുന്ന സിനിമകളിലൊന്നാണ് തൂവാനത്തുമ്പികള്‍. പത്മരാജന്‍ സംവിധാനം ചെയ്ത് 1987ല്‍ റിലീസായ ചിത്രത്തില്‍ മോഹന്‍ലാല്‍, സുമലത, പാര്‍വതി എന്നിവരായിരുന്നു പ്രധാന താരങ്ങള്‍.

റിലീസ് ചെയ്ത സമയത്ത് പരാജയം ഏറ്റുവാങ്ങേണ്ടി വന്ന തൂവാനത്തുമ്പികള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം പലരും ക്ലാസിക് എന്ന നിലയിലേക്ക് ഉയര്‍ന്നു. ജയകൃഷ്ണന്റെയും ക്ലാരയുടെയും പ്രണയം ഇന്നും മലയാളികള്‍ നെഞ്ചിലേറ്റുന്ന ഒന്നാണ്. തൂവാനത്തുമ്പികള്‍ എന്ന ചിത്രത്തിലെ മോഹന്‍ലാലിന്റെ പ്രകടനത്തെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ബ്ലെസ്സി.

‘തൂവാനത്തുമ്പികളിലെ ജയകൃഷ്ണനെ ഞാന്‍ ലാലേട്ടനിലൂടെ അടുത്ത് കണ്ടിട്ടുണ്ട്. ക്ലാര എന്ന ജയകൃഷ്ണന്റെ ഒരു വിളിയില്‍ എങ്ങനെയാണ് ഇത്രയും പ്രണയം കവിഞ്ഞൊഴുകുന്നത്.

മോഹന്‍ലാല്‍ അല്ലാതെ മറ്റൊരാള്‍ അഭിനയിച്ചു പ്രതിഫലിപ്പിച്ചാല്‍ ശരിയാവില്ലെന്നു പ്രേക്ഷകനെക്കൊണ്ട് പറയിപ്പിക്കുന്നിടത്താണ് ലാലിലെ നടന്റെ വിജയം

‘നമ്മൊക്കൊരു നാരാങ്ങാവെള്ളങ്ങട് കാച്യാലോ’ എന്ന് ചോദിക്കുന്ന, നാട്ടിന്‍ പുറത്തൊരു മുഖവും നഗരത്തില്‍ മറ്റൊരു മുഖവും കാണിക്കുന്ന ഇരു മനസുകളെ ഒരു ശരീരത്തില്‍ കൊണ്ടുനടക്കുന്ന ജയകൃഷ്ണനെയും മോഹന്‍ലാല്‍ അല്ലാതെ മറ്റൊരാള്‍ അഭിനയിച്ചു പ്രതിഫലിപ്പിച്ചാല്‍ ശരിയാവില്ലെന്നു പ്രേക്ഷകനെക്കൊണ്ട് പറയിപ്പിക്കുന്നിടത്താണ് ലാലിലെ നടന്റെ വിജയം.

മഞ്ഞ്‌ പോലെ മായുന്ന, ഏതു നിമിഷവും തിരിച്ചുവരുന്ന, പെയ്‌തൊഴിഞ്ഞാലും ആര്‍ദ്രത ബാക്കി നിര്‍ത്തുന്ന തൂവാനത്തുമ്പികളെ പോലെ ക്ലാരയും ജയകൃഷ്ണനും തമ്മിലുള്ള പ്രണയ നിമിഷങ്ങള്‍ നമുക്ക് ഫീല്‍ ചെയ്യുന്നിടത്താണ് ആ ചിത്രത്തിന്റെ സംവിധായകന്‍ പത്മരാജന് മോഹന്‍ലാല്‍ എന്ന നടന്‍ നല്‍കിയ സംഭാവന. മറ്റൊരാളെ ആ കഥാപാത്രത്തിന്റെ സ്ഥാനത്ത് സങ്കല്‍പ്പിക്കാന്‍ കഴിയാത്തത് ഇഴുകി ചേര്‍ന്നതാണ് കഥാപാത്രങ്ങളും നടനും.

ആ ചിത്രത്തിന്റെ അവസാന സീനില്‍ ഒരു യുദ്ധമുണ്ട്. ജയകൃഷ്ണന്റെ മനസില്‍ നടക്കുന്ന യുദ്ധം. പലര്‍ക്കുമത് കാണാന്‍ കഴിഞ്ഞില്ല. റെയില്‍വേ സ്റ്റേഷനില്‍ ക്ലാരയെ കാണാന്‍ പോവുന്ന ജയകൃഷ്ണന്റെ മനസില്‍ നടക്കുന്ന യുദ്ധം. ഭാര്യയാവാന്‍ പോവുന്ന പെണ്‍കുട്ടി ഇനി മേലില്‍ ക്ലാരയെ കാണരുതെന്ന് പറയുന്നുണ്ട്. പക്ഷേ, ജയകൃഷ്ണന് പോയേ പറ്റു.

ആ ചിത്രത്തിന്റെ അവസാന സീനില്‍ ഒരു യുദ്ധമുണ്ട്. ജയകൃഷ്ണന്റെ മനസില്‍ നടക്കുന്ന യുദ്ധം. പലര്‍ക്കുമത് കാണാന്‍ കഴിഞ്ഞില്ല. റെയില്‍വേ സ്റ്റേഷനില്‍ ക്ലാരയെ കാണാന്‍ പോവുന്ന ജയകൃഷ്ണന്റെ മനസില്‍ നടക്കുന്ന യുദ്ധം

ആ തീവ്രാ നുഭവം എത്ര എഴുതിവെച്ചാലും ഒരു നടന്റെ മികച്ച പ്രകടനത്തിലൂടെ പ്രേക്ഷകസമക്ഷം എത്തുമ്പോഴേ സിനിമയും വിജയമാവുന്നുള്ളൂ. അവിടെയാണ് മോഹന്‍ലാല്‍ എന്ന നടന്‍ മലയാളികളുടെ ഭാഗ്യതാരമാവുന്നത്, സുകൃത മാവുന്നത്,’ ബ്ലെസ്സി പറയുന്നു.

Content Highlight: Director Blessy Talks About Mohanlal’s  Performance In Thoovanathumbikal Movie