തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനുള്ള അവകാശം ഉള്ളത് പോലെ വോട്ടു ചെയ്യാതിരിക്കാനുള്ള അവകാശവുമുണ്ട്. കോടതി തന്നെ ഇത് അംഗീകരിച്ചിട്ടുള്ളതാണ്. നോട്ട അനുവദിക്കുന്ന രാജ്യത്ത് വോട്ടു ചെയ്യരുതെന്ന് ആഹ്വാനം ചെയ്ത് പ്രചരണം നടത്താനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്നത് തീര്‍ത്തും അര്‍ഥരഹിതമാണ്. അതിനെതിരെ യു.എ.പി.എ ചുമത്തുന്നു എന്നത് അതു കൊണ്ടു തന്നെ തികച്ചും പരിഹാസ്യമാണ്
| #TodaysPoint : ടി.ടി ശ്രീകുമാര്‍ |
മാധ്യമം ദിനപത്രത്തിലെ “നാലാം കണ്ണ്” കോളത്തില്‍ ടി.ടി ശ്രീകുമാര്‍ എഴുതിയ “വീണ്ടും യു.എ.പി.എ ഭീഷണി” (10-05-2016) എന്ന ലേഖനത്തിലെ ഇരുപത്തി രണ്ട് ശതമാനം വരുന്ന ഭാഗമാണ് ടുഡേയ്‌സ് പോയന്റില്‍ പ്രസിദ്ധീകരിക്കുന്നത്.
ബഹിഷ്‌കരിക്കാനോ “നോട്ട” എന്ന് രേഖപ്പെടുത്താനോ തുനിയുന്നതും അതിന് പ്രേരിപ്പിക്കുന്നതും ഭീകരവിരുദ്ധ നിയമം ഉപയോഗിച്ച് തടുക്കേണ്ട കുറ്റമാണെന്നല്ല, അത് ഏതെങ്കിലും വിധത്തിലുള്ള നിയമ വിരുദ്ധ പ്രവര്‍ത്തനമായി തന്നെ കാണുന്നില്ല. ജനാധിപത്യത്തില്‍ സംഗതമായ വിമര്‍ശ പാരമ്പര്യത്തില്‍ ഈ സമീപനത്തിനും സ്ഥാനമുണ്ട്. എന്നതില്‍ എനിക്ക് സംശയമൊന്നുമില്ല. വിയോജിക്കാനുള്ള അവകാശത്തിന്റെ മറ്റൊരു രൂപം മാത്രമാണത്.
തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനുള്ള അവകാശം ഉള്ളത് പോലെ വോട്ടു ചെയ്യാതിരിക്കാനുള്ള അവകാശവുമുണ്ട്. കോടതി തന്നെ ഇത് അംഗീകരിച്ചിട്ടുള്ളതാണ്. നോട്ട അനുവദിക്കുന്ന രാജ്യത്ത് വോട്ടു ചെയ്യരുതെന്ന് ആഹ്വാനം ചെയ്ത് പ്രചരണം നടത്താനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്നത് തീര്‍ത്തും അര്‍ഥരഹിതമാണ്. അതിനെതിരെ യു.എ.പി.എ ചുമത്തുന്നു എന്നത് അതു കൊണ്ടു തന്നെ തികച്ചും പരിഹാസ്യമാണ്……………………
………………..പോരാട്ടം പ്രവര്‍ത്തകരുടെ കാര്യത്തിലെന്നതുപോലെ നിസ്സാരമായ കാര്യങ്ങളുടെ പേരില്‍ ഈ കരിനിയമം ചാര്‍ത്തി സാധാരണസാമൂഹിക-രാഷ്ട്രീയ പ്രവര്‍ത്തകരെ പീഡിപ്പിക്കുന്ന സമീപനം എത്രയും പെട്ടെന്ന് ഉപേക്ഷിക്കണമെന്ന് ഒരിക്കല്‍ കൂടി അടിവരയിട്ട് പറയേണ്ടിയിരിക്കുന്നു.
പക്ഷെ, യു.എ.പി.എയുടെ ദുരുപയോഗം തടയാനുള്ള അത്യന്തികമായ മാര്‍ഗം അത് പിന്‍വലിക്കുക എന്നത് തന്നെയാണ്. എന്നാല്‍, ഇതിനെതിരെയുള്ള ശബ്ദങ്ങള്‍ ഇപ്പോള്‍ തീരെ നേര്‍ത്തു പോവുകയും ഇല്ലാതാവുകയും എന്നതാണ് ഖേദകരമായ വസ്തുത.