ന്യൂദല്‍ഹി: ലോക്ഡൗണിനെ തുടര്‍ന്ന് ദുരിതത്തിലായ കലാകാരന്മാരെ സഹായിക്കാന്‍ സംഗീതജ്ഞന് ടി.എം കൃഷ്ണയും മറ്റ് ചിലരും ചേര്‍ന്ന് കണ്ടെത്തിയത് 32 ലക്ഷം രൂപ. 919 കലാകാരന്മാരെയാണ് കൃഷ്ണയും സംഘവും സഹായിച്ചത്.
നിങ്ങളുടെ എല്ലാവരുടെയും സഹായത്തോടെ 919 കലാകാരന്മാര്ക്കായി 31,90,900 രൂപ വിതരണം ചെയ്യാന്‍ സാധിച്ചു. പല കലാകാരന്മാരും സാധാരാണക്കാരാണ്, അവര്‍ക്ക് നമ്മുടെ പിന്തുണ ആവശ്യമാണ്. അവരെ സഹായിക്കുക. അതിന്റെ വിവരങ്ങള്‍ പങ്കുവെക്കുക എന്ന് ടി.എം കൃഷ്ണ ട്വിറ്ററില്‍ കുറിച്ചു.
കൊവിഡ്-19 ആര്‍ട്ടിസ്റ്റ്സ് ഫണ്ട് എന്ന പേരിലാണ് കൃഷ്ണയും സംഘവും പണം കണ്ടെത്തിയത്. മേക്കപ്പ് കലാകാരന്മാര്, ഭരതനാട്യം കലാകാരന്മാര്, സംഗീതോപകരണ നിര്‍മ്മാണ കലാകാരന്മാര്, ലൈറ്റ്-സൗണ്ട് കലാകാരന്മാരന്മാര്, നാടന്‍ കലാകാരന്മാര് എന്നിങ്ങനെയുള്ളവര്‍ക്കാണ് ധനസഹായം നല്‍കിയത്.