goodwill entertainments
ബിഗ് ബോസിൽ ഹൈറാർക്കി ഉണ്ടെന്ന് വിശ്വസിച്ചു; ഞാൻ വിജയിക്കുമെന്നാണ് അവർ കരുതിയത്: ശ്വേത മേനോൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Feb 10, 04:18 am
Saturday, 10th February 2024, 9:48 am

അനശ്വരത്തിലൂടെ മമ്മൂട്ടിയുടെ നായികയായി മലയാള സിനിമയിലേക്ക് കടന്നു വന്ന നടിയാണ് ശ്വേത മേനോൻ. അതിന് ശേഷം മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും കൂടെ നിരവധി സിനിമകളിൽ ശ്വേത അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ എന്ന പോലെ മറ്റു ഭാഷയിലും തന്റേതായൊരിടം താരം സൃഷ്ടിച്ചിട്ടുണ്ട്. പരദേശി, പാലേരിമാണിക്യം, രതിനിർവേദം, കളിമണ്ണ് തുടങ്ങി നിരവധി ചിത്രങ്ങളിലാണ് താരം അഭിനയിച്ചത്. 2011ല്‍ ബ്ലെസി സംവിധാനം ചെയ്ത കളിമണ്ണ് എന്ന ചിത്രത്തില്‍ തന്റെ പ്രസവ രംഗങ്ങള്‍ കാണിച്ചതിലൂടെ നിരവധി പ്രശംസയും വിമര്‍ശനങ്ങളുമാണ് ശ്വേത ഏറ്റുവാങ്ങിയത്.

മലയാള ബിഗ് ബോസിലെ ആദ്യ കൺടെസ്റ്റന്റ് കൂടിയാണ് ശ്വേത മേനോൻ. താരത്തിന്റെ മുഖത്തോടെയാണ് മലയാളികൾ ബിഗ് ബോസ് വീട് കാണുന്നത്. ബിഗ് ബോസ് വീട്ടിലെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് താരം. തനിക്ക് ലൈൻ അടിക്കണമെങ്കിലും ഫ്ലെർട്ട് ചെയ്യണമെങ്കിലും ഒരാളും അവിടെയില്ലെന്നും ഒരു ഗ്രേ ഫാക്ടർ അവിടെ ഉണ്ടായിരുന്നെന്നും ശ്വേത പറഞ്ഞു. താൻ ജയിക്കുമെന്നാണ് ബിഗ് ബോസ് വീട്ടിലെ എല്ലാവരും കരുതിയെന്നും ശ്വേത പറയുന്നുണ്ട്. എന്നാൽ താൻ പുറത്താക്കുമെന്ന് ഉറപ്പായിരുന്നെന്നും അവിടെ നിലനിക്കാൻ ബുദ്ധിമുട്ടാണെന്നും ശ്വേത മൈൽ സ്റ്റോൺ മേക്കേഴ്സിനോട് പറഞ്ഞു.

‘എനിക്ക് ലൈൻ അടിക്കണമെങ്കിലും ഫ്ലെർട്ട് ചെയ്യണമെങ്കിലും ഒരാളും അവിടെയില്ല. എല്ലാവരും പിള്ളേരല്ല. ഒരു ഗ്രേ ഫാക്ടർ എന്ന ഒരു കാര്യമുണ്ടല്ലോ. കുറെ തെറ്റിദ്ധാരണകൾ അവിടെ ഉണ്ടായിരുന്നു. ഹൈറാർക്കി ഉണ്ടെന്ന് അവിടെ എല്ലാവരും വിശ്വസിച്ചിരുന്നു. അവിടെയുള്ള എല്ലാരും വിചാരിച്ചിരുന്നത് ഞാനാണ് ജയിക്കുക എന്നാണ്. എനിക്ക് മാത്രമേ അറിയുള്ളൂ ഞാൻ പോകുമെന്നത്.

എനിക്കറിയാമായിരുന്നു എന്റെ ടൈം ലിമിറ്റ് എന്താണെന്ന്, അത് കോൺട്രാക്ട് അല്ല. ഞാൻ പുറത്തു വരും എന്നുള്ളത് എനിക്ക് അറിയാമായിരുന്നു. എനിക്കവിടെ അത്രയും പിടിച്ച് നിൽക്കാൻ കഴിയില്ല. അവിടെ സർവൈവ് ചെയ്യുക എന്നുള്ളത് അത്ര ഈസിയായിട്ടുള്ള കാര്യമല്ല.

ബിഗ് ബോസ് വളരെ മനോഹരമായ ഒരു ഷോയാണ്. അന്ന് എന്നോട് ലാലേട്ടൻ ചോദിച്ചു എന്താണ് എന്റെ സ്ട്രാറ്റജി എന്ന്, അപ്പോൾ ഞാൻ പറഞ്ഞു ഞാൻ എന്നെ കാണാൻ പോവുകയാണെന്ന്,’ ശ്വേത മേനോൻ പറഞ്ഞു.

Content Highlight: Swetha menon about Big boss