മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന വിനീത് ശ്രീനിവാസന്‍ ചിത്രത്തിലൂടെ വന്ന് 15 വര്‍ഷം കൊണ്ട് മലയാളത്തില്‍ നിരവധി മികച്ച സിനിമകളുടെ ഭാഗമായി മാറിയ നടനാണ് അജു വര്‍ഗീസ്.
തുടക്കത്തില്‍ കോമഡി റോളുകള്‍ മാത്രം ചെയ്ത അജു പിന്നീട് വ്യത്യസ്തമായ റോളുകളിലൂടെ മലയാളികള്‍ക്ക് ഞെട്ടിക്കുകയാണ്. ഇപ്പോള്‍ അജു നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പടക്കുതിര.
രണ്‍ജി പണിക്കറും ഈ സിനിമയില്‍ ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ഇപ്പോള്‍ സില്ലിമോങ്ക്സ് മോളീവുഡിന് നല്‍കിയ അഭിമുഖത്തില്‍ രണ്‍ജി പണിക്കറെ കുറിച്ച് പറയുകയാണ് അജു വര്‍ഗീസ്.
‘പടക്കുതിര സിനിമയില്‍ രണ്‍ജി സാറിനെ കൊണ്ട് അദ്ദേഹം പണ്ട് സിനിമകളില്‍ എഴുതിയിട്ടുള്ളത് പോലെയുള്ള ഡയലോഗ് പറയിപ്പിച്ചിട്ടുണ്ട്. ഞങ്ങള്‍ പറഞ്ഞിട്ട് സാറ് തന്നെ ആഡ് ചെയ്ത ഡയലോഗായിരുന്നു അത്.
ആ സിനിമയില്‍ ഞാന്‍ എന്‍ജോയ് ചെയ്ത ഒരു സീനായിരുന്നു അത്. പ്രേക്ഷകര്‍ അത് നന്നായി എന്‍ജോയ് ചെയ്യുമെന്ന് ഉറപ്പാണ്. അതുപോലെ രണ്‍ജി സാറിന്റെ ഡയലോഗിനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ പ്രേമം സിനിമയാണ് ഓര്‍മ വരുന്നത്.
പുത്രന്‍ പ്രേമത്തില്‍ രണ്‍ജി സാറിന്റെ ഡയലോഗ് പറയുന്ന സ്റ്റൈല്‍ യൂസ് ചെയ്തിരുന്നു. സ്റ്റാഫ് റൂം സീനിലായിരുന്നു അത്. ഒരൊറ്റ സീനിലാണ് സാര്‍ വന്നത്. തിയേറ്ററിലെ ആളുകള്‍ മുഴുവന്‍ കയ്യടിക്കുകയും വിസിലടിക്കുകയും ചെയ്ത സീനായിരുന്നു അത്,’ അജു വര്‍ഗീസ് പറയുന്നു.
പടക്കുതിര:
നവാഗതനായ സാലോണ്‍ സൈമണ്‍ സംവിധാനം ചെയ്ത് അജു നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പടക്കുതിര. കോമഡി, ആക്ഷന്‍, ഡ്രാമ ഴോണറില്‍ എത്തുന്ന ഈ സിനിമയില്‍ അജുവിനും രണ്‍ജി പണിക്കര്‍ക്കും പുറമെ സിജ റോസ്, ഇന്ദ്രന്‍സ്, സുരജ് വെഞ്ഞാറമൂട്, സിദ്ദിഖ് എന്നിവരാണ് പ്രധാനവേഷത്തില്‍ എത്തുന്നത്.
Content Highlight: Aju Varghese Talks About Renji Panicker In Premam Movie