indian cinema
സുശാന്ത് ആരാധകരുടെ പ്രതിഷേധം; ആലിയ ഭട്ടിന്റെ സഡക്ക് 2 വിന്റെ ട്രെയ്‌ലറിന് ഡിസ്‌ലൈക്ക് ക്യാംപെയ്ന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2020 Aug 12, 10:43 am
Wednesday, 12th August 2020, 4:13 pm

മുംബൈ: ആലിയ ഭട്ട് നായികയാവുന്ന പുതിയ ചിത്രം സഡക് 2 വിന്റെ ട്രെയ്‌ലറിനെതിരെ ഡിസ്‌ലൈക്ക് ക്യാംപെയ്ന്‍. 24 മണിക്കൂറിനിടെ 20 ലക്ഷത്തിലധികം ഡിസ്‌ലൈക്ക് ആണ് ട്രെയ്‌ലറിന് ലഭിച്ചത്.

സുഷാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് ബോളിവുഡിലെ സ്വജനപക്ഷപാതത്തിനെതിരെയും ചിത്രത്തിന്റെ സംവിധായകന്‍ മഹേഷ് ഭട്ടിനെതിരെയും ഉള്ള പ്രതിഷേധമാണ് ഡിസ്‌ലൈക്ക് ക്യാംപെയ്ന്‍ ആരംഭിക്കുന്നത്.

നേരത്തെ ചിത്രം റിലീസ് ചെയ്യുന്ന ഡിസ്നി പ്ലസ് ഹോട്സ്റ്റാര്‍ ആപ്പ് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള സോഷ്യല്‍ മീഡിയ ക്യാംപെയിന്‍ ആരംഭിച്ചിരുന്നു.

വര്‍ഷങ്ങള്‍ക്കു ശേഷം മഹേഷ് ഭട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഹേഷിന്റെ മക്കളായ ആലിയ ഭട്ടും പൂജ ഭട്ടും അഭിനയിക്കുന്നുണ്ട്. ഇതിനൊപ്പം സിനിമാ കുടുംബത്തില്‍ നിന്നു തന്നെയുള്ള ആദിത്യ റോയ് കപൂറാണ് ചിത്രത്തിലെ നായകന്‍, സജ്ജയ് ദത്തും പ്രധാന വേഷത്തിലെത്തുന്നു.

നേരത്തെ മഹേഷ് ഭട്ട്, കരണ്‍ ജോഹര്‍, ആലിയ ഭട്ട് തുടങ്ങിയവര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കുടുംബവാഴ്ച പ്രത്സാഹിപ്പിക്കുന്നതിന്റെ പേരില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ആഗസ്റ്റ് 28 നാണ് ഡിസ്നി പ്ലസ് ഹോട്സറ്റാറില്‍ ചിത്രം റിലീസ് ചെയ്യുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Dislike campaign for Alia Bhatt’s Sadak 2 trailer