Advertisement
Movie Day
'ഒടുവില്‍ സിങ്കമിറങ്ങി'; മോഹന്‍ലാല്‍ സര്‍, KRK എന്ന് പേരുള്ള ഒരു കുരങ്ങന്‍ മൃഗശാലയില്‍ നിന്ന് ചാടി; പുലിമുരുഗന്‍ സ്‌റ്റൈലില്‍ ഒന്ന് പിടിച്ച് നല്‍കണം; ട്വീറ്റുമായ് സൂര്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Apr 20, 12:40 pm
Thursday, 20th April 2017, 6:10 pm

 

ചെന്നൈ: ഇന്ത്യന്‍ ചലച്ചിത്ര ലോകത്ത് രണ്ടു ദിവസമായി കെ.ആര്‍.കെയും മോഹന്‍ലാലുമാണ് വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്നത്. മോഹന്‍ലാലിന്റെ ഭീമന്റെ കഥാപാത്രത്തെ പരിഹസിച്ച കൊണ്ട് ബോളിവുഡ് താരം കെ.ആര്‍.കെ രംഗത്തെത്തിയതോടെയായിരുന്നു ഇത്.


Also read ‘അധിനിവേശ പാരമ്പര്യത്തിന്റെ സമീപകാല ഉദാഹരണമാണ് മൂന്നാറിലെ കുരിശ്’; മൂന്നാര്‍ ദൗത്യത്തിന് അഭിവാദ്യങ്ങളുമായി യാക്കോബായ സഭ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് കൂറിലോസ്


ലാലിനെ ഛോട്ടാഭീമെന്ന് പരിഹസിച്ച താരത്തിന് പൊങ്കാലയുമായി മലയാളികളും ചലച്ചിത്ര പ്രവര്‍ത്തകരും എത്തിയെങ്കിലും ട്വീറ്റിലൂടെ പരിഹാസം തടരുകയായിരുന്നു താരം. മോഹന്‍ലാലിന് പിന്തുണയുമായ് നിരവധി താരങ്ങളാണ് തങ്ങളുടെ അഭിപ്രായം തുറന്ന് പറഞ്ഞിരുന്നത്. ഏറ്റവും ഒടുവിലായി മലയാളി സൂപ്പര്‍ സ്റ്റാറിനായ് തമിഴ് താരം സൂര്യയാണ് എത്തിയിരിക്കുന്നത്.

തന്റെ ട്വിറ്റിലൂടെയായിരുന്നു സൂര്യ കെ.ആര്‍.കെയെ പരിഹസിച്ചത്. “മോഹന്‍ലാല്‍ സര്‍, ഒരു നീളന്‍ വാലുള്ള കുരങ്ങന്‍ മൃഗശാലയില്‍ നിന്ന് രക്ഷപ്പെട്ടു, താങ്കള്‍ പുലിമുരുഗന്‍ സ്‌റ്റൈലില്‍ ആ കുരങ്ങനെ ഒന്ന് പിടിക്കണം” എന്നായിരുന്നു താരത്തിന്റെ ട്വീറ്റ് പിന്നീട് സൂര്യ തന്നെ ഇത് ഡിലീറ്റ് ചെയ്യുകയും ചെയ്തു.

 

നേരത്തെ കെ.ആര്‍.കെയെ പച്ചത്തെറി വിളിച്ച് നിര്‍മാതാവും സംവിധായകനുമായ ആഷിഖ് അബുവും രംഗത്തെത്തിയിരുന്നു തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ആഷിഖ് അബു കെ.ആര്‍.കെയെ തെറിവിളിച്ചത്. That Kamaal R Khan is a grade A asshole is an absolute fact. എന്നായിരുന്നു ആഷിഖ് അബുവിന്റെ പ്രതികരണം. മോഹന്‍ലാലിനെ കെ.ആര്‍.കെ വിമര്‍ശിച്ചതുമായി ബന്ധപ്പെട്ടുള്ള വാര്‍ത്ത ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു ആഷിഖ് അബു വിഷയത്തിലുള്ള നിലപാട് വ്യക്തമാക്കിയത്.