കമല്‍ഹാസനൊപ്പം ഫഹദ് ഫാസിലും വിജയ് സേതുപതിയുമെത്തുന്ന ലോകേഷ് കനകരാജ് ചിത്രം വിക്രത്തിനായുള്ള കട്ടവെയ്റ്റിംഗിലാണ് സിനിമാ ലോകം. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന പാട്ടുകളും ട്രെയ്‌ലറുകളും ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കാറുള്ളത്.
കഴിഞ്ഞ ദിവസം പുറത്ത് വന്ന പാതാള പാതാള എന്ന ഗാനവും മണിക്കൂറുകള്‍ക്ക് ലക്ഷക്കണക്കിന് വ്യൂവേഴ്‌സാണ് കണ്ടത്. ചിത്രത്തില്‍ സൂര്യയുമെത്തിയേക്കും എന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ക്ലൈമാക്‌സില്‍ ഒരു കാമിയോ റോളില്‍ സൂര്യയുമെത്തിയേക്കും.
ഏപ്രില്‍ 15 ന് നടക്കുന്ന വിക്രത്തിന്റെ ഓഡിയോ ആന്‍ഡ് ട്രെയ്‌ലര്‍ ലോഞ്ചിനും സൂര്യ എത്തിയേക്കുമെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തിന്റെ സെറ്റില്‍ വന്ന് സൂര്യ കമല്‍ഹാസനെ സന്ദര്‍ശിക്കുന്ന വീഡിയോകള്‍ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു.
വിക്രത്തില്‍ സൂര്യയുമെത്തുമെന്ന വിവരം സോഷ്യല്‍ മീഡിയ ആഘോഷമാക്കുകയാണ്. കാളിദാസ് ജയറാം, നരേന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് സോണി മ്യൂസിക് നേരത്തെ സ്വന്തമാക്കിയിരുന്നു. വന്‍ തുകയ്ക്കാണ് കമല്‍ഹാസന്‍ ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് സോണി മ്യൂസിക് സ്വന്തമാക്കിയത്.
അനിരുദ്ധാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. രത്നകുമാറും ലോകേഷ് കനകരാജും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസന്‍ തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
Confirmed @Suriya_offl In #Vikrampic.twitter.com/Bv0wJOT7xp
— Karthik Ravivarma (@Karthikravivarm) May 11, 2022
എഡിറ്റിംഗ് ഫിലോമിന്‍ രാജ്. സംഘട്ടന സംവിധാനം അന്‍പറിവ്. നൃത്തസംവിധാനം ദിനേശ്. പി.ആര്‍.ഒ ഡയമണ്ട് ബാബു. ശബ്ദം സങ്കലനം കണ്ണന്‍ ഗണ്‍പത്.
Content Highlight: surya may come up in a cameo role in the movie vikram starring kamalhassan, fahad fasil and vijay sethupathi