നാളികേര കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സുരേഷ് ഗോപിക്ക് സാധിക്കട്ടെ; അഭിനന്ദനവുമായി സുരേന്ദ്രന്‍
Kerala News
നാളികേര കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സുരേഷ് ഗോപിക്ക് സാധിക്കട്ടെ; അഭിനന്ദനവുമായി സുരേന്ദ്രന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 31st July 2021, 4:34 pm

തിരുവനന്തപുരം: നാളികേര വികസന ബോര്‍ഡ് അംഗമായി സുരേഷ് ഗോപി എം.പിയെ തെരഞ്ഞെടുത്തു. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

കേരളത്തിലെ നാളികേര കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അദ്ദേഹത്തിന്റെ ഈ നിയോഗം ഉപകാരപ്പെടുമെന്ന് കെ. സുരേന്ദ്രന്‍ പറഞ്ഞു.

കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കന്ന നാളികേര വികസന ബോര്‍ഡിലേയ്ക്ക് കഴഞ്ഞ ദിവസം സുരേഷ് ഗോപിയെ രാജ്യസഭ തെരഞ്ഞെടുക്കുകയായിരുന്നു.

കേന്ദ്ര കാര്‍ഷിക മന്ത്രാലയത്തിന് കീഴിലാണ് നാളികേര വികസന ബോര്‍ഡ് പ്രവര്‍ത്തിക്കുന്നത്. നാളികേരത്തിന്റെയും നാളികേര ഉല്‍പ്പന്നങ്ങളുടെയും വികസനത്തിനായാണ് ബോര്‍ഡ് പ്രവര്‍ത്തിക്കുന്നത്.

നാളികേര ഉത്പാദനളുടെ വിപണം പ്രാത്സാഹിപ്പിക്കുകയാണ് നാളികേര വികസന ബോര്‍ഡിന്റെ ലക്ഷ്യം. കേരളത്തില്‍ ആലുവയ്ക്കടുത്ത് വാഴക്കുളത്ത് ബോര്‍ഡ് സാങ്കേതിക വികസന കേന്ദ്രം സ്ഥാപിച്ചിട്ടുണ്ട്.

അതേസമയം, കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി സുരേഷ് ഗോപിയെ കേന്ദ്രമന്ത്രിയായി ഉയര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ അതുണ്ടായിരുന്നില്ല. ഇതിനുപിന്നാലെയാണ് നാളികേര വികസന ബോര്‍ഡ് അംഗമായി അദ്ദേഹത്തെ തെരഞ്ഞെടുക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Suresh Gopi MP elected as Member of Coconut Development Board