തിരുവനന്തപുരം സ്‌ളാങ്ങില്‍ കോമഡി കഥാപാത്രങ്ങള്‍ ചെയ്തുകൊണ്ട് പ്രേക്ഷകരുടെ കയ്യടി നേടിയ നടനാണ് സുരാജ് വെഞ്ഞാറമൂട്. അത്തരം സിനിമകള്‍ ചെയ്തതിന് ശേഷം മലപ്പുറമോ കോഴിക്കോടോ പോകുമ്പോള്‍ അവിടെയുള്ളവര്‍ തന്നേക്കാള്‍ നന്നായി തിരുവനന്തപുരം ഭാഷ സംസാരിക്കുന്നത് കേട്ടിട്ടുണ്ടെന്ന് പറയുകയാണ് സുരാജ്.
ജെ.ബി. ജംങ്ഷന് നല്‍കിയ അഭിമുഖത്തിലാണ് സുരാജ് അനുഭവങ്ങള്‍ പങ്കുവെക്കുന്നത്.
‘തള്ളേ സുഖങ്ങളൊക്കെ തന്നേ, എന്തരപ്പീ എന്നൊക്കെ മറ്റ് ജില്ലകളിലുള്ളവര്‍ അതേ ടോണില്‍ ചോദിക്കും. അത് കേള്‍ക്കുമ്പോള്‍ എനിക്ക് ചിരിവരും,’ സുരാജ് പറയുന്നു. എന്നാല്‍ തുടര്‍ച്ചയായി ഇത്തരം കഥാപാത്രങ്ങള്‍ ചെയ്യുന്നതില്‍ തനിക്ക് വലിയ താല്‍പര്യമുണ്ടായിരുന്നില്ലെന്നും സുരാജ് പറയുന്നുണ്ട്.
‘അഭിനയരംഗത്തേക്ക് വന്നപ്പോഴേ പലരും പറയുമായിരുന്നു സുരാജേ സ്ളാങ്ങ് കൊണ്ട് കുറേ കാലം പിടിച്ചു നില്‍ക്കാന്‍ ആവില്ലെന്ന്. എനിക്ക് ഒരു താല്‍പര്യവുമുണ്ടായിട്ടല്ലായിരുന്നു. മിക്കവാറും സംവിധായകരാണ് പറയുന്നത് സുരാജേ തിരുവനന്തപുരം ഭാഷ തന്നെ മതിയെന്ന്.